Malayalam lyrics
മഴനനയും നേരം അരികിലായ് നീയും കുളിരോർമ്മയായി അകതാരിലെന്നും (2) അലഞൊറിയും പുഴയും തിരിതെളിയും കാവും പിരിയാതെ നാംകണ്ട പൊൻകിനാക്കളും (2) പറയാതെ അറിയാതെ എന്നുള്ളിൽ നീറും കവിതപോൽ നിറയുമീപ്രണയം കരതേടും തിരയായ്ഞാൻ തീരുമോ ഈ ജന്മമെന്നുമെന്നും (മഴനനയും ... ) മിഴിനീരുപൊഴിയുമീ മഴമേഘമായ് ഞാൻ കനൽക്കൂട്ടിനുള്ളിൽ എരിയുന്ന ജീവനായ് (2) കാലമേ സാക്ഷിനീ നോവിലേ മോഹമേ വിറയാർന്ന കൈകളിൽ ചേർന്നുനിൽക്കാം നീയെന്നിൽ പൂക്കുന്ന പനിനീർദളങ്ങളായെന്നും അറിയാതെ .. അറിയാതെ നാമൊന്നുപോലെ (മഴനനയും ... )
Song information
Music: ഋത്വിക് എസ് ചന്ദ്
Singer: ഋത്വിക് എസ് ചന്ദ്
Film/album: നാലാം നദി
Explore this song
- Singer: ഋത്വിക് എസ് ചന്ദ്
- Film / album: നാലാം നദി
- Composer: ഋത്വിക് എസ് ചന്ദ്
- Singer: സിതാര കൃഷ്ണകുമാർ