Malayalam lyrics

മലരുകൾ തോറും ഇടംവലം 
ശലഭ തരംഗം  
മനസ്സുകൾ തോറും
ഇളംനറും മദനപദംഗം
കവിളിൽ സിന്ദൂരം കനവിൽ ശൃംഗാരം
അതു നുള്ളും നേരം 
അഴകിൻ കൽഹാരം 
കരളിന്നറ തന്നിലൊരന്തിനിലാവലയോ ഇന്നുന്മാദസങ്കേത സംഗീതസഞ്ചാരമോ
മലരുകൾ തോറും ഇടംവലം 
ശലഭ തരംഗം  
മനസ്സുകൾ തോറും
ഇളംനറും മദനപതംഗം
ഇണയന്നം പോലെന്നുള്ളിൽ
കിളിവാതിൽ തോറും 
ആടാൻ വാ പാടാൻ വാ
ആനന്ദത്തേനുണ്ണാൻ വാ
ചിരിചോരും ചുണ്ടിൽ വിണ്ണിൻ 
ചൊടിതേടും വണ്ടേ
മധുവുണ്ണാൻ എത്താനെന്തേ 
മടിയാണോ വണ്ടേ
ഒരു പെണ്ണിൻ മാനം 
അതിനുള്ളിൽ നാണം 
കണ്ണാടി നോക്കും മന്ദാരസൂനം 
വിരലണികളിൽ വിരിയും നേരമായ്
ആ...വരില്ലേ വരില്ലേ
മലരുകൾ തോറും ഇടംവലം 
ശലഭ തരംഗം  
മനസ്സുകൾ തോറും
ഇളംനറും മദനപതംഗം
കനവെല്ലാം കണ്ണിൽ പാറും
നിശയാണി യാമം
താളത്തിൽ മേളത്തിൽ
രാഗം താനം ചൊല്ലാൻ വാ
ഇടനെഞ്ചിൻ ചെല്ലക്കൊമ്പിൽ
കുയിലീണം തേടും
ഇനിയെന്തേ വൈകുന്നൂ നീ
ഇവളില്ലേ കൂടെ
ഒളി വീശും ദീപം വിരി താനേ മൂടും
അന്നേരമോരോ ശൃംഗാരമേളം
മണിയറയുടെ മറവിൽ ശയ്യയായ്
ആ... ഉറക്കം നടിക്കും 
മലരുകൾ തോറും ഇടംവലം 
ശലഭ തരംഗം  
മനസ്സുകൾ തോറും
ഇളംനറും മദനപദംഗം
കവിളിൽ സിന്ദൂരം കനവിൽ ശൃംഗാരം
അതു നുള്ളും നേരം 
അഴകിൻ കൽഹാരം 
കരളിന്നറ തന്നിലൊരന്തിനിലാവലയോ ഇന്നുന്മാദസങ്കേത സംഗീതസഞ്ചാരമോ
മലരുകൾ തോറും ഇടംവലം 
ശലഭ തരംഗം  
മനസ്സുകൾ തോറും
ഇളംനറും മദനപതംഗം

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: യൂസഫലി കേച്ചേരി

Singer: കെ എസ് ചിത്ര

Film/album: ദീപസ്തംഭം മഹാശ്ചര്യം

Explore this song