Malayalam lyrics

മലയെന്നാലൊരുമല ശബരിമല

നദിയെങ്കിലാനദി പമ്പാനദി

വനമൊന്നു പാവന പൂങ്കാവനം, സ്വാമി

യൊന്നെനിക്കയ്യപ്പ സ്വാമിമാത്രം

മന്ത്രമൊന്നയ്യന്റെ ശരണമന്ത്രം

ആഭരണം തിരുവാഭരണം

ദീപമൊന്നാദിവ്യ മകരദീപം, ദേവ-

തീർത്ഥമൊന്നേ ദിവ്യ ഭസ്മതീർത്ഥം

അഭിഷേകമോ കളഭാഭിഷേകം

അമൃതമെന്നാലതു പഞ്ചാമൃതം

പടിയത്രേ പൊൻ പതിനെട്ടാം പടി, വിശ്വ-

സൂക്തമൊന്നേയതു തത്വമസി

Song information

Music: ബിനു ഷിർദ്ദിക്

Lyricist: ജി നിശീകാന്ത്

Singer: വിത്സ്വരാജ്

Film/album: എന്റെ സ്വാമി

Explore this song