Malayalam lyrics
മറക്കാം എല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം കണ്ടു കൊതിച്ചതെല്ലാം നെഞ്ചിൽ നിറച്ചതെല്ലാം കഴിഞ്ഞ കഥയിലെ ഓർമ്മകളായ് ഇനി മറന്നുകൊള്ളാം ഞാൻ മറന്നുകൊള്ളാം മറക്കാം എല്ലാം മറക്കാം നിനക്കായ് കുസൃതികളിൽ കുറുമ്പുകളിൽ ഇഷ്ടം കണ്ടു ഞാൻ കളിവാക്കിൻ മുൾമുനയിൽ പൂക്കൾ തേടി ഞാൻ ഞാൻ ആദ്യമെഴുതിയ നിനവുകളിൽ അവളെന്റെ മാത്രം നായികയായ് പാടുമ്പോഴെൻ പ്രണയസരസ്സിലൊരിതളായ് അവളൊഴുകി മറക്കാം എല്ലാം മറക്കാം നിനക്കായ് അവളുറങ്ങും പുഴയരികിൽ കാവൽ നിന്നു ഞാൻ അവൾ നനയും വഴിയരികിൽ കുടയായ് ചെന്നു ഞാൻ ഞാൻ പീലിനീർത്തിയ പൊന്മയിലായ് അവൾ ആടി മേഘചിറകടിയായ് കുളിരുമായ് ദാവണിക്കനവിലെയഴകായ് അവൾ നടന്നു മറക്കാം എല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം കണ്ടു കൊതിച്ചതെല്ലാം നെഞ്ചിൽ നിറച്ചതെല്ലാം കഴിഞ്ഞ കഥയിലെ ഓർമ്മകളായ് ഇനി മറന്നുകൊള്ളാം ഞാൻ മറന്നുകൊള്ളാം മറക്കാം എല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം മറക്കാം എല്ലാം മറക്കാം നിനക്കായ്
Song video
Song information
Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: വിധു പ്രതാപ്
Film/album: സ്വപ്നക്കൂട്
Explore this song
- Singer: വിധു പ്രതാപ്
- Film / album: സ്വപ്നക്കൂട്
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം