Malayalam lyrics
മരുഭൂമിയിൽ അലയും കിളിയെ പോലെ എരിതീയിൽ വീണൊരു ശലഭം പോലെ (2) ഇടനെഞ് പൊട്ടി തേങ്ങി കരയാൻ പോലും കഴിയാത്ത ദുരന്ത ജീവിത നായകൻ ഞാൻ മരുഭൂമിയിൽ അലയും കിളിയെ പോലെ എരിതീയിൽ വീണൊരു ശലഭം പോലെ നിറമുള്ള സ്വപ്നത്തിൻ ചിറകിലേറി ഒരുപാട് ദേശങ്ങൾ ഞാനലഞ്ഞു (2) അറിയാതെ അപരാധം ചെയ്തുപോയി ഞാൻ ഹതഭാഗ്യൻ ഇന്നൊരു ഭീകരനാം കുറ്റവാളി മരുഭൂമിയിൽ അലയും കിളിയെ പോലെ എരിതീയിൽ വീണൊരു ശലഭം പോലെ ഒരുവേള നാളത്തെ പുലരിയിൽ ഞാൻ പരലോകം പോകുവാൻ യാത്രയാകാം (2) അത് കേൾക്കെ പ്രിയമുള്ള മിത്രങ്ങളെ അത് കേൾക്കെ പ്രിയമുള്ള മിത്രങ്ങളെ കരൾ നീറി നിങ്ങളോ കേഴരുതേ ...
Song information
Music: ജോയ് മാധവ്
Lyricist: ലഭ്യമായിട്ടില്ല
Singer: ലഭ്യമായിട്ടില്ല
Film/album: പകൽ പോലെ
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: പകൽ പോലെ
- Composer: ജോയ് മാധവ്
- Lyricist: ലഭ്യമായിട്ടില്ല