Malayalam lyrics
ഉം ...ആഹാ... മനസ്സിലൊരു മുത്തുച്ചിപ്പി പ്രണയാർദ്ര രാഗം തേടി .. തിരയലയിൽ മെല്ലെ വിതുമ്പി... (2) അനുരാഗ പൂവായ് നീയും എൻ ഹൃദയച്ചെപ്പിനുള്ളിൽ... പ്രേമാർദ്ര സ്വപ്നം വിടർത്തീ... പ്രണയതീർത്ഥം പോലൊഴുകിയെത്തി മനസ്സിലൊരു മുത്തുച്ചിപ്പി പ്രണയാർദ്ര രാഗം തേടി .. തെയ് തെയ് താരോ .. തെയ് തെയ് താരോ .. താന്താനാ ... പ്രണയമാം വാടികളിൽ തിരയുന്ന ശലഭം പോലെ കാരയെത്തലോടുവാനായ് വിതുമ്പുന്ന തിരകളായി ഞാൻ മമസഖീ നെഞ്ചിലെ നീർമുത്തുമായ് നിന്നെത്തേടി നിൽപ്പൂ... ഓളങ്ങൾ കാറ്റല തേടി അലമെല്ലെ ഈണം പോലെ എന്നിലലിയൂ ഇനിയും പ്രണയതീർത്ഥമേ... മനസ്സിലൊരു മുത്തുച്ചിപ്പി പ്രണയാർദ്ര രാഗം തേടി .. അലയുമീ തിരമാലകളിൽ കാണുന്നു നിന്നെ മാത്രം... എൻ ഹൃദയസ്പന്ദനത്തിൽ കേൾക്കുന്നു നിൻ സ്വരം ഞാൻ പ്രിയസഖീ ആഴിയിൽ ഈ പ്രണയമായ് നിന്നെ കാത്തുനിൽപ്പൂ... ഓളങ്ങൾ കാറ്റല തേടി അലമെല്ലെ ഈണം മൂളി എന്നിലലിയൂ ഇനിയും പ്രണയതീർത്ഥമേ... മനസ്സിലൊരു മുത്തുച്ചിപ്പി പ്രണയാർദ്ര രാഗം തേടി .. തിരയലയിൽ മെല്ലെ വിതുമ്പി... അനുരാഗ പൂവായ് നീയും എൻ ഹൃദയച്ചെപ്പിനുള്ളിൽ... പ്രേമാർദ്ര സ്വപ്നം വിടർത്തീ... പ്രണയതീർത്ഥം പോലൊഴുകിയെത്തി പ്രണയതീർത്ഥം പോലൊഴുകിയെത്തി പ്രണയതീർത്ഥം പോലൊഴുകിയെത്തി
Song information
Music: അമ്പലപ്പുഴ വിജയൻ
Lyricist: ലഭ്യമായിട്ടില്ല
Singer: വിധു പ്രതാപ്
Film/album: പ്രണയതീർത്ഥം
Explore this song
- Singer: വിധു പ്രതാപ്
- Film / album: പ്രണയതീർത്ഥം
- Composer: അമ്പലപ്പുഴ വിജയൻ
- Lyricist: ലഭ്യമായിട്ടില്ല