Malayalam lyrics

മണിമാളികമുകളിൽ വാഴും സൂര്യപ്പെരുമാള് വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്
കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ കണികാണാകണ്ണെത്താത്തൊരുതങ്കക്കതിർവാടം കോലായ്യിൽ പുത്തന്നുഷസ്സിൻ തൂവെള്ളിച്ചെല്ലം...
വീരാളിപ്പട്ടുടുത്തു വിറയാത്തൊരു വാളുമായി വെണ്മഘത്തേരിലേറിപ്പോരുമ്പം(വീരാളി )
കരളിലൊളിഞ്ഞുകവിഞ്ഞുതുളുമ്പും 
കരുണതൻ കടലല മിഴികളിൽ നിറയും സ്നേഹത്തിൻ മധുരക്കുളിരുണ്ടേ
മണിമാളികമുകളിൽ വാഴും സൂര്യപ്പെരുമാള് വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്
കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ കണികാണാകണ്ണെത്താത്തൊരുതങ്കക്കതിർവാടംകോലായ്യിൽ പുത്തന്നുഷസ്സിൻ തൂവെള്ളിച്ചെല്ലം....
ഓംകാരപൊരുളുകൾ നേടി
പുലർ മഞ്ഞിൽ മുങ്ങി നിവർന്നു
വീണ്ണിന്റ കൊണ്ടിലകത്തു നടക്കുമ്പോൾ. (ഓംകാര)
മുന്നിൽ കതിരൊളി മാഞ്ഞകളൊന്നും
പിന്നിലുമതൊങ്ങി വരുന്നു
കാർമേഘകരിമഷി പടരുന്നു
(മണിമാളികമുകളിൽ)

Song details

Music: കാഞ്ഞങ്ങാട് രാമചന്ദ്രൻ

Film/album: സ്വപ്നഹള്ളിയിൽ ഒരു നാൾ