Malayalam lyrics
മണിമാലധരിപ്പവനേ മധുസൂദന നന്ദനനേ പുലിമേൽ വൻ പുലിമേലേറി തൃക്കയ്യിൽ വില്ലും പേറി മോക്ഷപ്പാലുകറന്നുദരത്തിൻ രോഗം മാറ്റൂ, മോഹം- കീറിമുറിക്കും ജീവാത്മാവിൻ ശാപം നീക്കൂ, ഇഹപര- ശാപം നീക്കൂ മദമേറ്റിവിടാടിയുറഞ്ഞലറുന്നൂ കാമക്രോധങ്ങൾ മനസുകളെത്തമ്മിലകറ്റും വൈരാഗ്യത്തിൻ ബീജങ്ങൾ തുണയേകുക നിർഗ്ഗുണ സദ്ഗുണ സത്യ സനാതന ധർമ്മപതേ ഇതിൽനിന്നൊരുമോചനമടിയനു നല്കില്ലേ നീ വിശ്വപതേ പൊളിചൊല്ലും നാവുകളേറി- പ്പിണമാകുന്നൂ ജന്മങ്ങൾ ചുംബിച്ചുതിരം നുണയും തരമാ- യകലുന്നൂ ബന്ധങ്ങൾ ഗതിയേകുക ഗംഗാധരതനയാ ഗണനായകസോദരനേ തവ കഴലിണപൂകും മലരായ്- തീരാൻ വരമരുളീടണമേ
Song information
Music: ബിനു ഷിർദ്ദിക്
Lyricist: ജി നിശീകാന്ത്
Singer: വിത്സ്വരാജ്
Film/album: എന്റെ സ്വാമി
Explore this song
- Singer: വിത്സ്വരാജ്
- Film / album: എന്റെ സ്വാമി
- Composer: ബിനു ഷിർദ്ദിക്
- Lyricist: ജി നിശീകാന്ത്