Malayalam lyrics
ആ ..ആ മഞ്ചാടി കുന്നിൽ നീട്ടും കണ്‍പീലിത്തുമ്പാൽ മെല്ലെ മണ്‍നാമ്പിൻ പൂക്കൾ തൊട്ടുകാണൂ.. മഞ്ജീരക്കാറ്റിന്നീണം മന്താരപ്പൂവിൻ മൗനം മായ്ക്കാനായെത്തുമ്പോൾ ഞാൻ പാടാം.. പൂവെല്ലാം വാടാതെ വെണ്മേഘം മായ്ക്കാതെ നിന്നെങ്കിലിന്നെന്നുള്ളം സംഗീതം (2) (മഞ്ചാടി കുന്നിൽ നീട്ടും ) ഓഹോ ..ഓഹോ കുഞ്ഞാം പൊൻ കായക്കൊഞ്ചൽ കേട്ടാൽ താരാട്ടാം... മണ്ണിൽ പൂമഞ്ചൽ തീർക്കാം കൈയ്യിൽ ചാഞ്ചാട്ടാം (2) മണ്ണിൽ ഞാൻ നെന്മണി വേറാം മാമൂട്ടാൻ ... നെഞ്ചോരം ചേർത്തുവളർത്താം വാടല്ലേ .... (2) ഇളവെയിലിൻ തണലായിടാം ഇനിയൊഴുകാം നിളയായി ഞാൻ... മഞ്ചാടി കുന്നിൽ നീട്ടും കണ്‍പീലിത്തുമ്പാൽ മെല്ലെ മണ്‍നാമ്പിൻ പൂക്കൾ തൊട്ടുകാണൂ.. മഞ്ജീരക്കാറ്റിന്നീണം മന്താരപ്പൂവിൻ മൗനം മായ്ക്കാനായെത്തുമ്പോൾ ഞാൻ പാടാം പൂവെല്ലാം വാടാതെ വെന്മേഘം മായ്ക്കാതെ നിന്നെങ്കിലിന്നെന്നുള്ളം സംഗീതം മഞ്ചാടി കുന്നിൽ നീട്ടും കണ്‍പീലിത്തുമ്പാൽ മെല്ലെ മണ്‍നാമ്പിൻ പൂക്കൾ തൊട്ടുകാണൂ..
Song information
Music: ടി വി ഷിജി
Lyricist: ടി വി ഷിജി
Singer: സിതാര കൃഷ്ണകുമാർ
Film/album: ഇളംവെയിൽ
Explore this song
- Singer: സിതാര കൃഷ്ണകുമാർ
- Film / album: ഇളംവെയിൽ
- Composer: ടി വി ഷിജി
- Lyricist: ടി വി ഷിജി