Malayalam lyrics

മുഹിയുദ്ദീന്‍ മാലയില്‍ മലരേ
മൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേ
സൽക്കാരമൊരുക്കുന്നു നിനക്കായി
മെഹബൂബിനാല്‍..
മുഹിയുദ്ദീന്‍ മാലയില്‍ മലരേ
മൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേ
സൽക്കാരമൊരുക്കുന്നു നിനക്കായി
മെഹബൂബിനാല്‍..

പുന്നാര പുഞ്ചിരിപ്പൂപ്പളുങ്കില്‍
പഞ്ചാരപ്പാട്ടിന്റെ പാൽച്ചിലമ്പില്‍
സുന്ദരീ ചുരുൾമൊഴീ അരികെ വാ
മുഹിയുദ്ദീന്‍ മാലയില്‍ മലരേ
മൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേ
സൽക്കാരമൊരുക്കുന്നു നിനക്കായി
മെഹബൂബിനാല്‍..
വ്വ്വ ഹാ ..വ്വാ ഹാ

നാട്ടുമാവിലെ മൈനകളായി
നറുമൊഴി കൊഞ്ചും കൂട്ടുകാരായി
ഓത്തുപള്ളിയില്‍ പോയ്‌വരുമ്പോള്‍
ഒരു കുടക്കീഴില്‍ നാം നടന്നു
നറു നെല്ലിമേല്‍ മുളയല്ലിമേല്‍
നറു നെല്ലിമേൽ മുളയല്ലിമേല്‍
തുമ്പിയായി നമ്മള്‍ ഇമ്പമോടെ
മധുരം തിരയുമ്പോള്‍

മുഹിയുദ്ദീന്‍ മാലയില്‍ മലരേ
മൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേ
സൽക്കാരമൊരുക്കുന്നു നിനക്കായി
മെഹബൂബിനാല്‍..
നാനനാന നാനന ..
നാനനാന നാനന .. ഓ
നാനനാന നാനന

ആറ്റുനീറ്റിലെ തോണികളില്‍
തുഴതുഴയും റംസാന്‍ നിലവില്‍
ഞാറ്റുപാട്ടുകള്‍ ചാറ്റുമൊരീ
പുതുമഴക്കാറ്റിന്‍ പൂവരമ്പില്‍
പരല്‍ മീനുമായി പറന്നേറുമോ
പരല്‍ മീനുമായി പറന്നേറുമോ
അന്നു നാം കണ്ട പൂങ്കിനാക്കള്‍
അഴകിന്‍ പൈങ്കിളിയായി

മുഹിയുദ്ദീന്‍ മാലയില്‍ മലരേ
മൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേ
സൽക്കാരമൊരുക്കുന്നു നിനക്കായി
മെഹബൂബിനാല്‍..
 പുന്നാര പുഞ്ചിരിപ്പൂപ്പളുങ്കില്‍
പഞ്ചാരപ്പാട്ടിന്റെ പാൽച്ചിലമ്പില്‍
പൗർണ്ണമീ പവൻമൊഴീ അരികെ വാ

Song information

Music: രാഹുൽ രാജ്

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: സന്തോഷ് കേശവ്ജ്യോത്സ്ന രാധാകൃഷ്ണൻ

Film/album: വൺ‌വേ ടിക്കറ്റ്

Explore this song