Malayalam lyrics
മൂവന്തിതൻ ചായങ്ങളാൽ ചേലാർന്ന പൂഞ്ചില്ലയിൽ ചേക്കേറിയോ ഇന്നോളവും കാണാത്ത വെൺപ്രാവുകൾ ഇരുളും വേവും മുറുകുമ്പോഴും മെഴുകിളം തിരികളായ് ഉള്ളം ഇതുവരെയൊരു ചെറുതണലറിയാതേ കാലമാം വേനലിൻ പാതയേറി അരികെ വരികയായ് ഒരു കുടയുടെ കീഴിൽ ആരോ ഇതൾ നെയ്തപോലേ ... ഒന്നായ് ... രാവാൽ മാനം മറയുമ്പോഴും മെഴുകിളം തിരികളായ് തമ്മിൽ മൂവന്തിതൻ ചായങ്ങളാൽ ചേലാർന്ന പൂഞ്ചില്ലയിൽ ... ഇരുപുഴയൊരു വഴിയരികിഴ ചേർന്നേ സ്നേഹമാം സാഗരം തേടിടുമ്പോൾ ഒഴുകി ഇരുമനം ഇരുവുടലറിയാതെ ജീവന്റെ കാതങ്ങളേറേ ... ഏറേ ... അഴലിൻ ജാലം മിഴി മൂടുമ്പോൾ മെഴുകിളം തിരികളായ് തമ്മിൽ മൂവന്തിതൻ ചായങ്ങളാൽ ചേലാർന്ന പൂഞ്ചില്ലയിൽ ചേക്കേറിയോ ഇന്നോളവും കാണാത്ത വെൺപ്രാവുകൾ ഇരുളും വേവും മുറുകുമ്പോഴും മെഴുകിളം തിരികളായ് ഉള്ളം
Song information
Music: ബിജിബാൽ
Lyricist: ബി കെ ഹരിനാരായണൻ
Singer: മധു ബാലകൃഷ്ണൻ
Film/album: പുള്ളി
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: പുള്ളി
- Composer: ബിജിബാൽ
- Lyricist: ബി കെ ഹരിനാരായണൻ