Malayalam lyrics
(M)മിഴി മിഴി സ്വകാര്യമായി കഥ പറയവേ ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ മായുന്നു ലോകങ്ങളൊന്നാകെയും നീ മാത്രമാകുന്നിതെൻ മുന്നിലായി ആത്മാവിൽ പേരോതിടാൻ പോലു മാകാത്തരേതോ സുഖം... (F)മിഴി മിഴി സ്വകാര്യമായി കഥ പറയവേ ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ (M)മായുന്നു ലോകങ്ങളൊന്നാകെയും നീ മാത്രമാകുന്നിതെൻ മുന്നിലായി (F)ആത്മാവിൽ പേരോതിടാൻപോലു.. മാകാത്തരേതോ സുഖം... (F)ഓരോ വിചാരങ്ങളോരാവിമാനങ്ങളാ നാമിരുവരുമതിലുയരുകയാ (M)നീയോതുമൊരു വാക്കിൻ ചേതനയിലാകെ തോരാതെ ഒന്നോരോ തൂവർഷം (F)ഒഴുകും നദിയായി മാറീ ഞാൻ.. (M)മിഴി മിഴി സ്വകാര്യമായി കഥ പറയവേ (F)ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ.. (F)പൂവാകെയായെന്റെ മൗനം തുടിക്കുന്നുവോ നീ വിരലൊടുതൊടുമൊരു നിമിഷം (M)ഈ ജനാലഴികളിലൂടെ നേർത്ത മിഴിമാറ്റി കാറ്റെന്നപോലാരും കാണാതെ (F)വരവായി പ്രണയം ഉള്ളാകെ..
Song information
Music: ബിജിബാൽ
Lyricist: ബി കെ ഹരിനാരായണൻ
Singer: കെ കെ നിഷാദ് സംഗീത ശ്രീകാന്ത്
Film/album: ക്ഷണം
Explore this song
- Singer: കെ കെ നിഷാദ് സംഗീത ശ്രീകാന്ത്
- Film / album: ക്ഷണം
- Composer: ബിജിബാൽ
- Lyricist: ബി കെ ഹരിനാരായണൻ