Malayalam lyrics

മിഴി നനഞ്ഞ മൈനയോ മാരിയോ..

വളയുടഞ്ഞ കൈകളോ.. വിരഹം

തെന്നലറിയാ തേങ്ങൽ പോലെ..

തീരമകലും നീലത്തിര പോലെ..

ഏകയായ്.. വിണ്ണിലാ.. മധുചന്ദ്രലേഖയോ..  

നോവുമായ് നറുനിലാ മലരും നിന്നുവോ (2)

ചിരാതിലോ തെളിഞ്ഞ നാളം തിരിയണയുമോ

ചിരിയൊഴിഞ്ഞ ചില്ലയോ...

ചില്ലുടഞ്ഞ വളകളോ...

അരികിലായ് നിന്നൊരാൾ അകലെ മാഞ്ഞുവോ ..

മിഴി നനഞ്ഞ മൈനയോ മാരിയോ..

വളയുടഞ്ഞ കൈകളോ.. വിരഹം

തെന്നലറിയാ തേങ്ങൽ പോലെ..

തീരമകലും നീലത്തിര പോലെ..

ശോകമായ് മനസ്സിൽ നിളയൊഴുകിയിന്നിതാ

മൂകമായ് മണിക്കുയിലുകൾ വഴിമറന്നുവോ (2)

ഇമയിലോ വിടർന്ന സ്നേഹം ഇതളടർന്നുവോ

സ്വരമകന്ന ജതികളോ കുപ്പിവളയുടഞ്ഞ വേളയോ

ഓർമ്മയായ് ഒരു ഹിമമെരിഞ്ഞു കുളിരകന്നുവോ

മിഴി നനഞ്ഞ മൈനയോ മാരിയോ..

വളയുടഞ്ഞ കൈകളോ.. വിരഹം

തെന്നലറിയാ തേങ്ങൽ പോലെ..

തീരമകലും നീലത്തിര പോലെ..

തീരമകലും നീലത്തിര പോലെ..

തീരമകലും നീലത്തിര പോലെ..

Song information

Music: മഞ്ജുനാഥ് ജയവിജയ

Lyricist: ശ്രീജ ജയകൃഷ്ണൻ

Singer: വിജയ് യേശുദാസ്

Film/album: കുപ്പിവള

Explore this song