Malayalam lyrics
മിഴിനീര്‍ക്കടലോ ഹൃദയം എരിതീക്കനലോ പ്രണയം സ്വയം നീറുമീ സൂര്യഗോളം പകര്‍ന്നേകുമീ സ്‌നേഹനാളം പൊലിയും നിഴലോ വിരഹം ഇനിയീ ഇരുളില്‍ അഭയം മിഴിനീര്‍ക്കടലോ ഹൃദയം എരിതീക്കനലോ പ്രണയം മനം നൊന്തുപാടും രാപ്പാടിയായി പറന്നെങ്ങുപോയ് നീ കാണാത്ത ദൂരേ വഴിക്കണ്ണുമായി നിഴല്‍ച്ചില്ലു മേയും ജനല്‍ക്കൂടിനുള്ളില്‍ വിതുമ്പുന്നു ജന്മം ഒരു സാന്ത്വനമായ് വരുമോ ചിറകിന്‍ തണലും തരുമോ മിഴിനീര്‍ക്കടലോ ഹൃദയം എരിതീക്കനലോ പ്രണയം നിലയ്‌ക്കാത്ത നോവിന്‍ നീര്‍ക്കായലൂടെ അലഞ്ഞെത്തുമേതോ കേവഞ്ചിപോലെ തണുപ്പാര്‍ന്ന കണ്ണീര്‍ തുരുത്തിന്റെ മാറില്‍ തടംതല്ലി നില്‍പ്പൂ നിറം വാര്‍ന്ന സ്വപ്‌നം ഒരു കൈത്തുഴയായ് വരുമോ അഴലിന്‍ ചുഴിയില്‍ തുഴയാൻ മിഴിനീര്‍ക്കടലോ ഹൃദയം എരിതീക്കനലോ പ്രണയം സ്വയം നീറുമീ സൂര്യഗോളം പകര്‍ന്നേകുമീ സ്‌നേഹനാളം പൊലിയും നിഴലോ വിരഹം ഇനിയീ ഇരുളില്‍ അഭയം മിഴിനീര്‍ക്കടലോ ഹൃദയം എരിതീക്കനലോ പ്രണയം
Song video
Song information
Music: ലക്ഷ്മികാന്ത് പ്യാരേലാൽ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര
Film/album: പൂനിലാമഴ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: പൂനിലാമഴ
- Composer: ലക്ഷ്മികാന്ത് പ്യാരേലാൽ
- Lyricist: ഗിരീഷ് പുത്തഞ്ചേരി