Malayalam lyrics
മിഴികളിൽ തെളിയുമോ ഇരവിലരിയ ദീപമേ സ്മൃതികളിൽ നിറയുമോ നിന്നമരവചന വീചികൾ ഏതു പൂവനത്തിൽ അന്നു പോയൊളിച്ചുവോ നീ ഏതു വർണ്ണരാജിയിൽ നീയലിഞ്ഞിപോയി ഏതു സ്വർഗ്ഗലോകം അന്നു തേടിയങ്ങുപോയ്... ( മിഴികളിൽ ...) നീ വനഭൂവിൽ ഒരു കുഞ്ഞുപൂവു പോൽ ഈ മരുഭൂവിൽ ഒരു മഞ്ഞുതുള്ളിയായ് വരികിലോ ഇന്നരികിലായ് പ്രിയതേ തരുമെൻ സ്നേഹസാന്ത്വനാമൃതം ( മിഴികളിൽ ...) പാഴ്നിലമാകെ നിൻ പവിഴമല്ലികൾ മുൾമരമാകെ നിൻ സ്നേഹവല്ലികൾ പൂവിടും ഇന്നിരവിലായ് പ്രിയതേ വരമായ് തരിക നിൻ നിലസ്മിതം ( മിഴികളിൽ ...)
Song information
Music: ജാസി ഗിഫ്റ്റ്
Lyricist: പത്മേന്ദ്ര പ്രസാദ്
Singer: പി ജയചന്ദ്രൻരാജശ്രി പ്രവീൺ
Film/album: ഇവിടെ ഈ നഗരത്തിൽ
Explore this song
- Singer: പി ജയചന്ദ്രൻരാജശ്രി പ്രവീൺ
- Film / album: ഇവിടെ ഈ നഗരത്തിൽ
- Composer: ജാസി ഗിഫ്റ്റ്
- Lyricist: പത്മേന്ദ്ര പ്രസാദ്