Malayalam lyrics
മെല്ലവേ നീ മെല്ലവേ വന്നെന്തിനോ ഇന്നലെ തൂമിന്നലേ എന്നോരമേ ഈ കണ്ണിൽ കണ്ണിൽ കാണും നേരം മൗനം മായുന്നൂ നീ മിണ്ടും വാക്കിൽ താനേ നേർത്തൊരീണം ചേരുന്നൂ തൂമാരിക്കാലം പെയ്യും പോലേ മനസ്സാകവേ മേലേ മേലേ ചായം തൂവും നീലാകാശം പോലെ മോഹം പോരൂ പോരൂ തേടിപ്പോകാം കാതങ്ങൾ ദൂരേ മേലേ മേലേ ചായം തൂവും നീലാകാശം പോലെ മോഹം പോരൂ പോരൂ തേടിപ്പോകാം കാതങ്ങൾ ദൂരേ തേടിടുന്ന മാരിവില്ല് താഴെ വന്നുവോ സ്നേഹമെന്ന നൂലുകൊണ്ട് തുന്നിടുന്നുവോ ആശകൊണ്ടു നെയ്തെടുത്ത കൂടുപോലെ മിന്നുമെന്റെ മനസ്സല്ലോ രാവു മാഞ്ഞു വെള്ളിനാളമൊന്നു വന്നുവോ ചാറിവീണ മഞ്ഞുതുള്ളി പുഞ്ചിരിച്ചുവോ വാതിലോരമൊന്നു വന്നു കൂട്ടുകൂടുമൊരാളിതാ ഇന്നീറൻ കാറ്റോ താനേ വന്നെൻ കൂടെ ചേരുന്നോ വാർ തൂവൽ മെയ്യും കൂട്ടിൽ വെണ്ണിലാവായി ചായുന്നോ കൺകാണും സ്വപ്നം നേരായി മാറ്റും വഴിത്താരകൾ മേലേ മേലേ ചായം തൂവും നീലാകാശം പോലെ മോഹം പോരൂ പോരൂ തേടിപ്പോകാം കാതങ്ങൾ ദൂരേ മേലേ മേലേ ചായം തൂവും നീലാകാശം പോലെ മോഹം പോരൂ പോരൂ തേടിപ്പോകാം കാതങ്ങൾ ദൂരേ
Song information
Music: ഹിഷാം അബ്ദുൾ വഹാബ്
Lyricist: ബി കെ ഹരിനാരായണൻ
Singer: സിതാര കൃഷ്ണകുമാർവിനീത് ശ്രീനിവാസൻ
Film/album: മധുവിധു
Explore this song
- Singer: സിതാര കൃഷ്ണകുമാർവിനീത് ശ്രീനിവാസൻ
- Film / album: മധുവിധു
- Composer: ഹിഷാം അബ്ദുൾ വഹാബ്
- Lyricist: ബി കെ ഹരിനാരായണൻ