Malayalam lyrics

മെല്ലെ തഞ്ചികൊഞ്ചി മെല്ലെ തഞ്ചികൊഞ്ചി
മെല്ലെ തഞ്ചികൊഞ്ചി കണ്‍മണി
മെല്ലെ തഞ്ചികൊഞ്ചി മെല്ലെ തഞ്ചികൊഞ്ചി
മെല്ലെ തഞ്ചികൊഞ്ചി ചായു നീ
നെഞ്ചിൽ ചേർന്നുറങ്ങാൻ വെണ്ണിലാവു നീ
താരാട്ട് കേട്ടുറങ്ങെൻ താമരപ്പൂവേ (2)
എൻ കനവിൻ നിനവേ നീ
നിൻ നുണക്കുഴി കവിളെന്നും
ഹോ
മെല്ലെ തഞ്ചികൊഞ്ചി മെല്ലെ തഞ്ചികൊഞ്ചി
മെല്ലെ തഞ്ചികൊഞ്ചി കണ്‍മണി
മെല്ലെ തഞ്ചികൊഞ്ചി മെല്ലെ തഞ്ചികൊഞ്ചി
മെല്ലെ തഞ്ചികൊഞ്ചി ചായു നീ

മിന്നൽ നിറയുമെന്റെ  ഉള്ളം
നോവായി ഉരുകി പ്രണയം
കണ്ണീർ തോരുമില്ലീ തീരം
കനലായി കണ്ണിൽ മൌനം
കിളി കരയറിയാതുലയായി തേടുകയല്ലോ
തണൽ ചിറകുകളിൽ പിടയുകായായി വിങ്ങുകയല്ലോ
ജന്മമീ വിരൽതുമ്പിലായി
കണ്മണീ നീ
(മെല്ലെ തഞ്ചികൊഞ്ചി)

പൂന്തേൻ നാവിലൊന്നു തൊട്ട്
പൂവായി വന്നൊരഴകേ
തുള്ളും നെഞ്ചിലാകെ കൊഞ്ചും
മിഴികൾ മൂടി തനിയേ
എന്റെ കനവിൽ നിന്നെപ്പോലെയാരും
വന്നതില്ലയൊ..
തീരം തിരയിൽ തേടും രാഗമൊന്നു കേട്ടതില്ലയോ
ശലഭമേ ഇളം കാറ്റിലായി 
കണ്മണീ നീ
ഉം..ഉഹും ഓ ഹോ

Song information

Music: ശരത്ത്വിഷ്ണു ശരത്

Lyricist: അനീഷ് അൻവർ

Singer: കെ എസ് ചിത്ര

Film/album: സക്കറിയായുടെ ഗർഭിണികൾ

Explore this song