Malayalam lyrics
മാരിവിൽ പൂങ്കുയിലേ മണിവാൽ പൂങ്കുയിലേ മനം നൊന്തു പാടുമീ മലർക്കിളിചുണ്ടിലെ പരിഭവം കേൾക്കാതെ പറന്നേ പോകയോ ആരും കാണാക്കന്നിക്കൊമ്പത്താടാൻ വായോ തമ്മിൽ കൊഞ്ചിച്ചാടാൻ വായോ ഇതു വഴിയേ (മാരിവിൽ..) കറുകപ്പൂപ്പാടത്തെ കാറ്റിൻ തണുതനലിൽ ഒരു പൂവാലിപ്പയ്യോ ഇണയെത്തിരയുന്നു ഇളമാവിൻ കൊമ്പത്തെ കൂട്ടിൽ കുനു കൂട്ടിൽ ഇരു കുറുവാലൻ കിളികൾ തമ്മിൽ കുറുകുന്നു ഇടനെഞ്ചിൽക്കതിരാടും കൊതിയോടെ ഇനിയും നിന്നരികിൽ ഞാൻ നിൽക്കുമ്പോൾ അകന്നേ പോകയോ (മാരിവിൽ..) തുള്ളുമൊരു കാൽത്തള കെട്ടി തനിയേ മൂളി തേനരുവി തെന്നിപ്പായും കടലിൽ ചേരാൻ ദൂരെയൊരു തോണിപ്പാട്ടിൻ കുളിരായാരോ നോവുമൊരു നാടൻ പെണ്ണിൻ മിഴിനീർ മായ്ക്കും ഉള്ളിലൊരു വേനൽ തീ നാളം പൊള്ളിവരുമെന്നെ കാണാതെ മറഞ്ഞേ പോകയോ (മാരിവിൽ..) ---------------------------------------------------------------
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: അരുന്ധതി
Film/album: ഹിറ്റ്ലർ
Explore this song
- Singer: അരുന്ധതി
- Film / album: ഹിറ്റ്ലർ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി