Malayalam lyrics

മാരിക്കുളിരേ... തേടി വരുമോ...
മാനസപ്പൊയ്‌കയിൽ... മൌന സംഗീതമായ്...
നിലാവിൻ മണിയറയിൽ...
കിനാവിൻ കണിമലരായ്...
മാരിക്കുളിരേ... തേടി വരുമോ...
ആയിരമായിരം മോഹങ്ങളിൽ... ആതിര രാവിൻ തീരങ്ങളിൽ...
ആയിരമായിരം മോഹങ്ങളിൽ... ആതിര രാവിൻ തീരങ്ങളിൽ...
നീയൊരു വിരഹിണിയായ്... കുളിരിൻ വാസന്ത ചന്ദ്രിക നിറഞ്ഞൂ...
മുരളീഗാന മധുരം നിന്റെ ഈ രാഗവും...
മാരിക്കുളിരേ... തേടി വരുമോ...
ഏകാന്ത സുന്ദര യാമങ്ങളിൽ... മൂകാനുരാഗത്തിൻ വീഥികളിൽ...
ഏകാന്ത സുന്ദര യാമങ്ങളിൽ... മൂകാനുരാഗത്തിൻ വീഥികളിൽ...
നീയൊരു പൂവിതളായ്... തരള താരുണ്യ ഗന്ധങ്ങളറിഞ്ഞൂ...
സഖി നീയെന്റെ ഹൃദയം തേടി ഈ ജന്മവും...
മാരിക്കുളിരേ... തേടി വരുമോ...
മാനസപ്പൊയ്‌കയിൽ... മൌന സംഗീതമായ്...
നിലാവിൻ മണിയറയിൽ...
കിനാവിൻ കണിമലരായ്...
കിനാവിൻ കണിമലരായ്...
കിനാവിൻ കണിമലരായ്...

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: എസ് രമേശൻ നായർ

Singer: ബിജു നാരായണൻ

Film/album: സൗരയൂഥം

Explore this song