Malayalam lyrics

മൈയ്യാ മോരേ ..മൈയ്യാ മോരേ
വായോ വായോ നീ വായോ വായോ
വഴിനീളേ വഴിനീളേ തുണപോലേ
ഒരു സ്വപ്നം തിരിനീട്ടുന്നത് പോലേ
മൈയ്യാ മോരേ ..മൈയ്യാ മോരേ
വായോ വായോ നീ വായോ വായോ

ഇരുള് വീണ കണ്ണിൽ നീ വായോ നീ വായോ
തൊട്ടു തൊട്ടു വെട്ടം നീ തായോ നീ തായോ
നിന്റെ കുളിരൊളി പൊഴിക്കുന്ന ചിറകടി
ഉണ്ടെന്നരികത്തെന്നറിയുന്ന സുഖം മതി
ഇനി എനിക്കൊന്നു സ്വയം മറന്നുയരുവാൻ
നെഞ്ചം പാടീ ..
മൈയ്യാ മോരേ ..മൈയ്യാ മോരേ
വായോ വായോ നീ വായോ വായോ

ആതിരാവും വെണ്ണിലാവും കാണുവാൻ മോഹമുണ്ടേ
തങ്കസൂര്യൻ മുത്തമേകും താമരപ്പൂച്ചന്തം ഞാനും കാണ്ടോട്ടെ
കാണ്ടോട്ടെ ..വന്നാട്ടേ വന്നാട്ടേ
നിന്നൊളിയാലെൻ കണണൊന്നെഴുതൂലേ
മൈയ്യാ മോരേ ..മൈയ്യാ മോരേ
വായോ വായോ നീ വായോ വായോ

വഴിനീളേ വഴിനീളേ തുണപോലേ
ഒരു സ്വപ്നം തിരിനീട്ടുന്നത് പോലേ ..ഓ 
മൈയ്യാ മോരേ ..മൈയ്യാ മോരേ
വായോ വായോ നീ വായോ വായോ
ഇരുള് വീണ കണ്ണിൽ നീ വായോ നീ വായോ
തൊട്ടു തൊട്ടു വെട്ടം നീ തായോ നീ തായോ
നിന്റെ കുളിരൊളി പൊഴിക്കുന്ന ചിറകടി
ഉണ്ടെന്നരികത്തെന്നറിയുന്ന സുഖം മതി
ഇനി എനിക്കൊന്നു സ്വയം മറന്നുയരുവാൻ
നെഞ്ചം പാടീ ..
മൈയ്യാ മോരേ ..മൈയ്യാ മോരേ
വായോ വായോ നീ വായോ വായോ

[ചലച്ചിത്ര നടൻ ജയസൂര്യ ആലപിച്ച ഗാനം.]

Song video

Watch on YouTube

Song information

Music: ഗോപി സുന്ദർ

Lyricist: സന്തോഷ് വർമ്മ

Singer: ജയസൂര്യ

Film/album: ഹാപ്പി ജേർണി

Explore this song