Malayalam lyrics
മൗനങ്ങള്‍ പോലും നാദങ്ങളായ് മനസ്സിലെ മോഹങ്ങള്‍ ഗാനങ്ങളായ് മൃദുലോലം തളിരോലും വായ്മലരില്‍ തൊട്ട പൊന്നും തേനും ആദ്യാമൃതായ് ആലോലാം താലോലം താരാട്ടിന്നീണം ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ് ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങ് ചാഞ്ചക്കം ഈമാറില്‍ ചേര്‍ന്നുറങ്ങ് മൗനങ്ങള്‍ പോലും നാദങ്ങളായ് ഏതോ വസന്തം പൂത്തുകൊഴിഞ്ഞൊരു പൂന്തളിരിനിയും ഉണര്‍ന്നപോലെ കാതരമാമൊരുള്‍ മിഴിയാലമ്മ കാത്തൊരു കണ്ണനാം ഉണ്ണിയല്ലേ ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് ഉറങ്ങുറങ്ങുണ്ണീ ഉറങ്ങുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് മൗനങ്ങള്‍ പോലും നാദങ്ങളായ് ഏതോ ഹൃദ്സ്വന സ്പര്‍ശനമുണര്‍ത്തിയ ഓമല്‍സ്മൃതിതന്‍ കനവുപോലെ ശ്യാമാംബരത്തിന്‍ പൂവനിയില്‍ നിന്നും ഊഴിയില്‍ വീണ പൊന്‍താരമല്ലേ ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് ആലോലാം താലോലം താരാട്ടിന്നീണം ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ് ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്
Song video
Song information
Music: ആർ സോമശേഖരൻ
Lyricist: ജോർജ് തോമസ്
Singer: കെ ജെ യേശുദാസ്ലതിക
Film/album: ആർദ്രം
Explore this song
- Singer: കെ ജെ യേശുദാസ്ലതിക
- Film / album: ആർദ്രം
- Composer: ആർ സോമശേഖരൻ
- Lyricist: ജോർജ് തോമസ്