Malayalam lyrics

പാടും വാനമ്പാടീ 
ദൂരേ ദൂരെ 
കേഴും ഹൃദയം തേങ്ങി 
നീളേ നീളെ
താഴമ്പൂവിനും താഴേക്കാട്ടിനും 
ഇഴയും ശോകരാഗം 
അകലെ അഴലേറും കനവായിരം 
(പാടും...)
കന്നിമണിമുത്തു വീണു 
ചിത്രവര്‍ണ്ണ ചില്ലുടഞ്ഞു 
ഇടനെഞ്ചിലോ ഇരുള്‍സാഗരം 
മനമാടിടും ഈ നിഴല്‍നാടകം 
മിഴിനീരിലെ മൊഴിമായുമോ 
അലയേറി ആഴിയുലഞ്ഞാടി 
ഈ മാത്രയില്‍ 
(പാടും...)
ശിബിരതളം നിറഞ്ഞു 
ശിശിരനിലാവ് മാഞ്ഞു 
ഇതള്‍ക്കാട്ടിലോ മരുപ്പാഴ്മരം 
പകയേറിടും നിന്‍ കനല്‍മാനസം 
കണ്ണീരിലെ കനലാറുമോ 
കഥ മാറി ജ്വാല തിരയാളി 
ഈ രാത്രിയില്‍ 
(പാടും...)

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ജോർജ് തോമസ്‌

Singer: സുജാത മോഹൻ

Film/album: ശിബിരം

Explore this song