Malayalam lyrics

പൂങ്കുയിലേ...
പൂങ്കരളില്‍ പൂത്തത് പൊന്‍പൂവോ
പൂങ്കുയിലേ പൂങ്കരളില്‍ പൂത്തത് പൊന്‍പൂവോ
പൂവിതളില്‍ തേന്‍കിനിയും പുതിയൊരു മാമ്പൂവോ
മകരമഞ്ഞു വീഴുമ്പോഴും.. നീലവേനലാകുമ്പോഴും
കൂട്ടുകൂടിയ കിനാവിലെ.. കൂടൊഴിഞ്ഞു സ്വരമായി നീ
ലല്ലാലലാല്ലാ ലാലല്ലാ ..ലല്ലാലലാല്ലാ ലാലല്ലാ ..
പൂങ്കുയിലേ പൂങ്കരളില്‍ പൂത്തത പൊന്‍പൂവോ

മാരില്‍.. കടവേരിന്‍ ചെറുച്ചുള്ളിക്കമ്പാലേ
ഏതോ കറുകാകന്‍ കുടികെട്ടുമ്മോടിയില്‍
എന്നോ ഒരു നാളില്‍.. പിഴ മൂളും നേരത്ത്
നിന്നെ നിന്നമ്മ പൊടികണ്ണീര്‍പ്പൈങ്കിളി
തന്നെത്താനെ നേടി.. പീന്നീടുള്ളതെല്ലാം
തന്നെത്താനെ നേടി.. പീന്നീടുള്ളതെല്ലാം
ലാലല്ലാലലാ ലാല്ലാ ..ലാലല്ലാലലാ ലാല്ലാ

പൂങ്കുയിലേ പൂങ്കരളില്‍ പൂത്തതു് പൊന്‍പൂവോ

ആരീരോ..ആരീരോ..ആരാരിരാരാരോ ..
ആരിരാരീരോ ആരീരോ ആരാരിരാരാരോ
ആരിരാരീരോ..ആരിരാരീരോ...ഉഹും ..ഉഹും ..

ഞാനും കിളി നീയും.. ഒരുപോലാണെന്നാലും
കൂടും ഉടയോരും നമുക്കില്ലെന്നാകിലും..
എങ്ങും തുണയാകാന്‍.. തളിരൊന്നിക്കും പാരില്‍
എന്നില്‍ നിറയുമ്പോള്‍.. ഒരനാഥയുമല്ല ഞാന്‍
സ്നേഹം നല്‍കി വാങ്ങി പോകും ഞങ്ങളെങ്ങോട്ട്..
സ്നേഹം നല്‍കി വാങ്ങി പോകും ഞങ്ങളെങ്ങോട്ട്..
തന്താനന നാനാ നാനാനാ ..തന്താനന നാനാ

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ബിച്ചു തിരുമല

Singer: കെ എസ് ചിത്ര

Film/album: ഡാഡി

Explore this song