Malayalam lyrics
ഒത്തിരിയൊത്തിരി മോഹങ്ങൾ കതിരിട്ട പുത്തരിച്ചമ്പാവ് പാടത്ത്, എന്റെ പുത്തരിച്ചമ്പാവ് പാടത്ത് (ഒത്തിരി) വണ്ണാത്തിപ്പുള്ളിന്റെ വായ്ത്താരി കേട്ടു ഞാൻ പൊന്നിൻകിനാവുകൾ കൊയ്യാൻ പോയ് എന്റെ പൊന്നിൻ കിനാവുകൾ കൊയ്യാൻപോയ് (ഒത്തിരി) ആകാശത്തിലെ അമ്പിളിത്തെല്ലിനെ അരിവാളാക്കി ചെന്നു ഞാൻ... ആശതൻ പത്തായം കൊട്ടിത്തുറന്നെന്റെ പറയും പറക്കോലും മാറ്റിവച്ചു, എന്റെ പറയും പറക്കോലും മാറ്റിവച്ചു... (ഒത്തിരി) കാണാദൂരത്ത് കന്നിക്കതിർവയൽ പൂക്കണി മിന്നുന്ന പൊന്നുരുളി കൂട്ടുകാരൊത്തിനി കന്നിക്കൊയ്ത്ത് പിന്നെ പാട്ടിന്റെ താളത്തിൽ കറ്റമെതി (ഒത്തിരി)
Song information
Music: രവീന്ദ്രൻ
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്ലതിക
Film/album: വെങ്കലം
Explore this song
- Singer: കെ ജെ യേശുദാസ്ലതിക
- Film / album: വെങ്കലം
- Composer: രവീന്ദ്രൻ
- Lyricist: പി ഭാസ്ക്കരൻ