Malayalam lyrics
മിന്നാമിന്നി രാരാരോ.. കണ്ണിൽ മിന്നി ആരാരോ.. നിന്നോടൊപ്പം എന്നെന്നും .. അക്കം പക്കം.. കൂടാല്ലോ... ഉയരെ ഒരമ്പിളി മാമനുണ്ടേ... കാളിയൂഞ്ഞാലാടാൻ കൂട്ടിനുണ്ടെ മിന്നാമിന്നി രാരാരോ.. കണ്ണിൽ മിന്നി ആരാരോ.. നിന്നോടൊപ്പം എന്നെന്നും .. അക്കം പക്കം.. കൂടാല്ലോ... തുമ്പികുഞ്ഞല്ലേ കൊഞ്ചും പ്രാവല്ലേ നെഞ്ചോടു ഞാൻ ചേർക്കുകില്ലേ... കണ്ണെത്താ ദൂരെ പാറിപ്പോകുമ്പോൾ പിന്നാലെ നീ പോരുകില്ലേ ... കുന്നിൻമേലെ കുന്നിക്കുരു പെറുക്കാൻ ഒമേൽക്കൈയ്യാൽ കളിവീടൊന്നുണ്ടാകാം പ്രിയമോടെ നിന്നിൽ പൂനിലാവായ് പിരിയാതെ എന്നും കൂടെയുണ്ടേ.. മിന്നാമിന്നി രാരാരോ.. കണ്ണിൽ മിന്നി ആരാരോ.. കുഞ്ഞിക്കൈനീട്ടി മുല്ലത്തൈപോലെ പൊന്നോമലേ നീ നിന്നുവെങ്കിൽ എന്തേ നിനക്കായ് നൽകീടും ഞാൻ നിന്നോർമ്മകൾ പൂചൂടുവാൻ കൈയ്യിൽ മെല്ലെ കുപ്പിവള നിറയ്ക്കാം വാനം മീതെ പട്ടങ്ങൾ പറത്താം .. കടലാസ്സു തോണിയേറിയേറി .. തുഴയാതെ ദൂരെ നമുക്കു പോകാം... മിന്നാമിന്നി രാരാരോ.. കണ്ണിൽ മിന്നി ആരാരോ.. നിന്നോടൊപ്പം എന്നെന്നും .. അക്കം പക്കം.. കൂടാല്ലോ..
Song information
Music: എം ജയചന്ദ്രൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: അഭയ് ജോധ്പുർകർ
Film/album: കൂടെ
Explore this song
- Singer: അഭയ് ജോധ്പുർകർ
- Film / album: കൂടെ
- Composer: എം ജയചന്ദ്രൻ
- Lyricist: റഫീക്ക് അഹമ്മദ്