Malayalam lyrics

പ്രഥമസമാഗമലജ്ജിതയാ

പടുചാടുശതൈരനുകൂലം

മൃദുമധുരസ്മിതഭാഷിതയാ

ശിഥിലീകൃതജഘനദുകൂലം

മുത്തുമണിരാധേ മുത്തുമുത്തു രാധേ

പുത്തിലഞ്ഞി പൂത്തു എത്തിയീവസന്തം

നിൻ്റെ പാദരേണു തേടിടുന്നു ഞാനീ

മൺവരമ്പുതോറും, കണ്മറഞ്ഞതെന്തേ

എൻ വേണുഗാനം കേൾപ്പതില്ല നീയെൻ

അന്തരംഗരാഗം തൊട്ടെടുത്തുമില്ല

നീയൊളിച്ചുവെയ്ക്കും വർണ്ണമയിൽപ്പീലി

ചൂടിയെൻ മോഹം താരിടുമോ

മുകിൽ മാറി മഴവില്ലും തെളിയാറായി

സരിഗരിസാ, പധനിധപാ, ഗമധപ മഗരിഗസാ

പൊൻവളയൂരി നീ വെൺകൊലുസ്സൂരി നീ

സ്വരമിയലാതെയെങ്ങോപോയി

ചന്ദനഗന്ധം വഴിയും നിന്നുടെ

പരിമൃദുമേനിയെൻ വഴികാട്ടിടും

കുളിർകാറ്റിൽ പുളകം പോൽ പുണരും നിന്നെ

Song information

Music: ദീപാങ്കുരൻ

Lyricist: ബീയാർ പ്രസാദ്

Singer: വിജേഷ് ഗോപാൽ

Raaga: സിന്ധുഭൈരവി

Film/album: തട്ടുംപുറത്ത് അച്യുതൻ

Explore this song