Malayalam lyrics
തോരാതെ നെഞ്ചിൽ പെയ്യുന്നു നോവാലേ തഴുകും മേഘങ്ങൾ നീ പോകും വിണ്ണിൻ തീരങ്ങൾ കാണാതെ ഹൃദയം തേങ്ങുമ്പോൾ തീരാമോഹം പോലെ ഞാനും നീയും..... നീലാകാശം തേടിപ്പാറി ജ്വാലാനാളം പൂക്കും മായാരാഗം താനേ നീ പോയ് ഞാനിന്നേകനായ് തോരാതെ നെഞ്ചിൽ പെയ്യുന്നു നോവാലേ തഴുകും മേഘങ്ങൾ നീ പോകും വിണ്ണിൻ തീരങ്ങൾ കാണാതെ ഹൃദയം തേങ്ങുമ്പോൾ ഓരോ പൂവിന്റെ ഗന്ധം തേടുന്ന പൂങ്കാറ്റിലും നീ ഞാനാം നേരിൻ സന്ധ്യ തേങ്ങി തണുവായ് തീർത്ഥങ്ങളായ് മാറിൽ ചേർന്നൊട്ടി നീ ജീവന്റെ മുറിവിൽ നിൻ കൈകൾ തീർത്തു ഓരോ പാട്ടിന്റെ ഈണം കേൾക്കുന്ന നിൻ രാഗഹൃത്തിൽ ഞാനാം രാഗം എന്നും തുളുമ്പി പതിവായി ഉള്ളിൽ ചേരും പൂനിലാവായ് നീയെന്റെ ജനിയിൽ തീരാ വിഷാദം തോരാതെ നെഞ്ചിൽ പെയ്യുന്നു നോവാലേ തഴുകും മേഘങ്ങൾ നീ പോകും വിണ്ണിൻ തീരങ്ങൾ കാണാതെ ഹൃദയം തേങ്ങുമ്പോൾ തീരാമോഹം പോലെ ഞാനും നീയും നീലാകാശം തേടിപ്പാറി...... ജ്വാലാനാളം പൂക്കും മായാരാഗം താനേ നീ പോയ് ഞാനിന്നേകനായ് തോരാതെ നെഞ്ചിൽ പെയ്യുന്നു നോവാലേ തഴുകും മേഘങ്ങൾ നീ പോകും വിണ്ണിൻ തീരങ്ങൾ കാണാതെ ഹൃദയം തേങ്ങുമ്പോൾ
Song information
Music: ശ്രീരാഗ് ഡെന്നിസ്
Lyricist: ബീയാർ പ്രസാദ്
Singer: അതുൽ ഡെന്നിസ്
Film/album: മൂന്നര
Explore this song
- Singer: അതുൽ ഡെന്നിസ്
- Film / album: മൂന്നര
- Composer: ശ്രീരാഗ് ഡെന്നിസ്
- Lyricist: ബീയാർ പ്രസാദ്