Malayalam lyrics
മാതംഗാനനനേ, ശിവ മയാ സംഭവനേ തുമ്പിയാലടിയന്റെ തുമ്പങ്ങളകറ്റീടും തമ്പുരാനേ തൊഴുന്നേൻ ശ്രീ പമ്പാഗണപതിയെ പവിഴം പൊഴിയും പൂമിഴിയൊന്നുഴിഞ്ഞു അഴലാലുഴലുന്നോരകതാരുണർന്നു അനവദ്യമഭിരാമം അവിടുത്തെ അപദാനം ആശ്രിതവൽസലാ തുണയേകണേ കലിയുഗവാസാ കനിവെന്നും നീയേകണേ [ഗം ഗണപതയേ നമോ നമോ ലംബോദരവര നമോ നമഃ ശങ്കരനന്ദന പാർവ്വതി നന്ദന സുന്ദരകോമള തേ നമഃ] മലരവിലടകാളിപ്പഴവും കരിമ്പും തിരുമലരടിവച്ചിട്ടടിയങ്ങളേത്തം വാൽസല്യമൊഴുകും നിൻ തിരുസന്നിധാനത്തിൽ വലംവച്ചു, മലകേറാൻ വഴികാട്ടണേ പ്രവൽസ്വരൂപാ വരമേകി കാത്തീടണേ [ഗം ഗണപതയേ നമോ നമോ ലംബോദരവര നമോ നമഃ ശങ്കരനന്ദന പാർവ്വതി നന്ദന സുന്ദരകോമള തേ നമഃ]
Song information
Music: ബിനു ഷിർദ്ദിക്
Lyricist: ജി നിശീകാന്ത്
Singer: വിത്സ്വരാജ്
Film/album: എന്റെ സ്വാമി
Explore this song
- Singer: വിത്സ്വരാജ്
- Film / album: എന്റെ സ്വാമി
- Composer: ബിനു ഷിർദ്ദിക്
- Lyricist: ജി നിശീകാന്ത്