Malayalam lyrics

മേഘം.. വാനിൽ.. ചായുന്നു

നീഹാരാംബരമഴിയുന്നു.....

അലസ സമീരനിൽ തരളിതമാമൊരു

സുധാംശുവായ്.. നീയൊഴുകുന്നു...

ഈ.. നിലാവിലോർമ്മകൾ പൊഴിയുന്നു

മേഘം.. വാനിൽ... ചായുന്നു

സഖി നിൻ മിഴിയിൽ.. നിറയും നീർത്തുള്ളി

വികാര സാഗരമായുണർന്നു...

ആഹാഹാഹാ .... ആഹാഹാഹാ ...

ഓഹോഹോ.. ഹോ.. ഹോ..ഹോ..ഹോ..ഹോ

സഖി നിൻ മിഴിയിൽ.. നിറയും നീർത്തുള്ളി

വികാര സാഗരമായുണർന്നു...

യദുകുല സന്ധ്യാ... വിജന വനത്തിൽ

മകര നിലാവിൻ തെളിനീരലയിൽ

മരാള മിഥുനങ്ങളായിരുന്നു....

നാം... സ്വയം മറന്നവരായിരുന്നു

മേഘം... വാനിൽ.. ചായുന്നു

കരളിൽ നീറും.. പ്രണയോന്മാദങ്ങൾ

കെടാതെ നെയ്ത്തിരിയായ് വിടർന്നു...

ആഹാഹാഹാ .... ആഹാഹാഹാ ...

ഓഹോഹോ.. ഹോ.. ഹോ..ഹോ..ഹോ..ഹോ

കരളിൽ നീറും.. പ്രണയോന്മാദങ്ങൾ

കെടാതെ നെയ്ത്തിരിയായ് വിടർന്നു...

മറവികൾ മൂടും... മായാക്ഷരങ്ങൾ..

സുരഭിലമേതോ സ്മൃതിയുടെ താളിൽ..

സുവർണ്ണ മൗനങ്ങളായ് നിറഞ്ഞു

നാം.. അപൂർവ്വ നിർവൃതിയായ് അലിഞ്ഞു

മേഘം.. വാനിൽ... ചായുന്നു

നീഹാരാംബരം അഴിയുന്നു...

അലസ സമീരനിൽ തരളിതമാമൊരു

സുധാംശുവായ്.. നീയൊഴുകുന്നു...

ഈ.. നിലാവിലോർമ്മകൾ പൊഴിയുന്നു

മേഘം.. വാനിൽ... ചായുന്നു

Song information

Music: നന്ദു കർത്ത

Lyricist: റഫീക്ക് അഹമ്മദ്

Singer: നന്ദു കർത്ത

Film/album: ഉത്തരം പറയാതെ

Explore this song