Malayalam lyrics
ഭഗവതിക്കാവിൽ വെച്ചോ അമ്പലക്കടവിൽ വെച്ചോ പാതിരാവിൽ ഇന്നലെയൊരു നിസ്വനം കേട്ടു, ഒരു നിസ്വനം കേട്ടു (ഭഗവതിക്കാവിൽ...) വെള്ളിപ്പുടവ ചുറ്റും വെണ്ണിലാവല്ല വെറ്റിലനൂറു തേച്ചൊരാതിരയല്ല തങ്കക്കൊലുസ്സുകളണിഞ്ഞു വരുമൊരു ദേവതയല്ലോ, അവളെൻ നവവധുവല്ലോ അവളെൻ നവവധുവല്ലോ... (ഭഗവതിക്കാവിൽ...) പാലപ്പൂവുകൾ വിതറി, ഒരു പനിനീർ പൊയ്‌കയൊരുക്കി രത്നക്കല്ലുകൾ കൊണ്ടു പതിച്ചൊരു സ്വപ്‌നസൗധമൊരുക്കി, മനസ്സിൽ പുഷ്‌പശയ്യയൊരുക്കി... (ഭഗവതിക്കാവിൽ...) തങ്കത്തളികകളില്ല വർണ്ണപ്പട്ടുകളില്ല ആയിരമായിരമാശകൾ പൂക്കും ഹൃദയം മാത്രം (ആയിരം) അവൾക്കായ് ഹൃദയം മാത്രം... (ഭഗവതിക്കാവിൽ..)
Song information
Music: ബോംബെ രവി
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: എം ജി ശ്രീകുമാർ
Raaga: മോഹനം
Film/album: മയൂഖം
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: മയൂഖം
- Composer: ബോംബെ രവി
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ