Malayalam lyrics
പകലിന്‍ ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത് കളിമൺ കുടമുടയ്ക്കാന്‍ കാത്തുനില്‍ക്കും കാർമുകിലേ(2 ) പലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്‍കാവ്യം സ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂ കതിര്‍നെല്ലു വിളഞ്ഞ പാടം കന്നിയില്‍ കൊയ്തേ തീരൂ യവനിക മൂടുംനേരം കളിവട്ടം നിന്നേ തീരൂ(2 ) മണ്ണുകൊണ്ടുള്ള ശില്പം മണ്ണായി മാഞ്ഞടിയും മാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയും (2 ) മാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയും പകലിന്‍ ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത് കളിമണ്‍കുടമുടയ്ക്കാന്‍ കാത്തുനില്‍ക്കും കാർമുകിലേ മരണം പ്രകൃതി ശരീരാണാം വികൃതീ ജീവിതം ഉച്യതേ ബുധൈ ആ ആ ആ കരിങ്കല്ലിന്‍ മതിലകത്ത് പാഴ്ക്കിണറില്‍ ഒളിച്ചാലും കരിങ്കല്ലിന്‍ മതിലകത്ത് പാഴ്ക്കിണറില്‍ ഒളിച്ചാലും കാലം വന്നു വിളിക്കുമ്പോള്‍ കണ്ടില്ലെന്നു പറയാമോ മുഷിഞ്ഞൊരു വേഷം മാറ്റി പുതുമുണ്ടു ചുറ്റി വരും ഉഷസ്സിന്റെ പൂമുഖത്ത് ഈ തുടിക്കുന്ന ദേഹിയെല്ലാം ഉഷസ്സിന്റെ പൂമുഖത്ത് ഈ തുടിക്കുന്ന ദേഹിയെല്ലാം പകലിന്‍ ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത് കളിമൺ കുടമുടയ്ക്കാന്‍ കാത്തുനില്‍ക്കും കാർമുകിലേ പലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്‍കാവ്യം സ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂ മനസ്സേ ശാന്തമാകൂ
Song video
Song information
Music: എൽ സുബ്രഹ്മണ്യം
Lyricist: എസ് രമേശൻ നായർ
Singer: എം ജി ശ്രീകുമാർ
Film/album: ഈ സ്നേഹതീരത്ത് (സാമം)
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: ഈ സ്നേഹതീരത്ത് (സാമം)
- Composer: എൽ സുബ്രഹ്മണ്യം
- Lyricist: എസ് രമേശൻ നായർ