Malayalam lyrics

ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ

വിരിയുന്ന താമരപ്പൂവു പോലെ

കുളിര്‍കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍

അണിയുന്ന തൈമുല്ല വള്ളി പോലെ

ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍

ഞാനിത്ര തരളിതയാകുന്നതെന്തിനാവാം

നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ

വിരിയുന്ന താമരപ്പോവു പോലെ

ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍

ഞാനെത്ര തരളിതയാകുന്നതെന്തിനാവാം

നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

അറിയാത്ത മട്ടില്‍ നീ അകലേക്കു ചെന്നാലും

നിഴലായി ഞാന്‍ നിന്റെ കൂടെ എത്തും (2 )

ഇരുളിലും നിന്‍ ചിരി കാണുവാന്‍

മാനത്തെ മണിവിളക്കില്‍ ഞാന്‍ തിരി കൊളുത്തും

അത്രമേല്‍ ആശിച്ചു പോയതല്ലേ

ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ

വിരിയുന്ന താമരപ്പൂവു പോലെ

ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍

ഞാനെത്ര തരളിതയാകുന്നതെന്തിനാവാം

നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

മൂടി വെയ്ക്കുമ്പോഴും കാറ്റില്‍ പരിമളം

തൂവുന്ന കസ്തൂരിച്ചാറു പോലെ (2)

പറയാതെ ഉള്ളില്‍ ഞാന്‍ ഒളിച്ചാലും

അറിയാതെ ചിറകടിക്കുന്നെന്റെ മോഹം

എന്റെ പകലന്തികള്‍ക്കു നീ ചന്തമല്ലേ

ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ

വിരിയുന്ന താമരപ്പൂവു പോലെ

കുളിര്‍കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍

അണിയുന്ന തൈമുല്ല വള്ളി പോലെ

ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍

ഞാനെത്ര തരളിതയാകുന്നതെന്തിനാവാം

നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

Song video

Watch on YouTube

Song information

Music: എൽ സുബ്രഹ്മണ്യം

Lyricist: എസ് രമേശൻ നായർ

Singer: കവിത കൃഷ്ണമൂർത്തി

Film/album: ഈ സ്നേഹതീരത്ത് (സാമം)

Explore this song