Malayalam lyrics

ആ...ആ...ആ..ആ..ആ.

പഴമൊഴിയിലെ ഇടവഴിയുടെ

തണലുകളിലെ ചെറു കുരുവികളേ പോരൂ

കളിചിരിയിൽ കൂടാൻ വേഗം പോരൂ

ഇതുവഴിയേ..

പഴമൊഴിയിലെ ഇടവഴിയുടെ

തണലുകളിലെ ചെറു കുരുവികളേ പോരൂ

ആ നല്ലൊരോർമ്മകളോടെ

ആലിന്റെ പന്തലിൻ താഴെ തളിരണിയും

ആ നല്ലൊരോർമ്മകളോടെ ആലിന്റെ പന്തലിൻ താഴെ

കുയിലുകളുടെ സ്വരമൊഴുകിയ കനവുകളുടെ ചെറുതളികയും

അമല മലരു തൊഴുതു വിടരും അരിയ പുലരി

പവനെരിയുകയായി വീണ്ടും...

കതിരുകളും മലരുകളും കസവൊളിയിൽ കളമെഴുതി

പഴമൊഴിയിലെ ഇടവഴിയുടെ

തണലുകളിലെ ചെറു കുരുവികളേ പോരൂ ..

ആനന്ദ ഭൈരവി മൂളൂം..

ചേലുള്ളൊരമ്പല കാവിൽ.. കിളിയിണകൾ

ആനന്ദ ഭൈരവി മൂളൂം.. ചേലുള്ളൊരമ്പല കാവിൽ

കുറുമൊഴിയുടേ ഇതളഴകിതിൽ ചിരി മെഴുകിയ പനിമതിയുടെ

കളഭമഴയിൽ ഉയിരു നനയേ

മനസ്സിൽ ഇരവ് കുളിരണിയുകയായ്.. വീണ്ടും

മധുരിതമായി മിഴിയിണയിൽ പരിചയമോ തിരിതെളിയേ

പഴമൊഴിയിലെ ഇടവഴിയുടെ

തണലുകളിലെ ചെറു കുരുവികളേ പോരൂ

കളിചിരിയിൽ കൂടാൻ വേഗം പോരൂ

ഇതുവഴിയേ..

പഴമൊഴിയിലെ ഇടവഴിയുടെ

തണലുകളിലെ ചെറു കുരുവികളേ പോരൂ

Song video

Watch on YouTube

Song information

Music: ശ്രീമൂലനഗരം തിലക്

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: മധു ബാലകൃഷ്ണൻ

Film/album: സീൻ നമ്പർ 001

Explore this song