Malayalam lyrics

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍ 
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് 
പൂങ്കുയിലൊന്നു പാടി പറഞ്ഞു 
പൂങ്കുയിലൊന്നു പാടി പറഞ്ഞു
നിനയാത്ത നേരത്തെന്‍ 
പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ 
വരവായാലൊരുനാളും പിരിയാത്ത മധുമാസം 
ഒരു മാത്ര കൊണ്ടുവന്നല്ലോ 
ഒരു മാത്ര കൊണ്ടുവന്നല്ലോ
കൊതിയോടെ ഓടിപ്പോയ്‌ പടിവാതിലില്‍ ചെന്നെന്‍ മിഴി രണ്ടും നീട്ടുന്ന നേരം 
നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു 
കനവിന്റെ തേന്മാവിന്‍ കൊമ്പ്  - എന്റെ 
കരളിലെ തേന്മാവിന്‍ കൊമ്പ്

Song video

Watch on YouTube

Song information

Music: എം ജി രാധാകൃഷ്ണൻ

Lyricist: മധു മുട്ടം

Singer: കെ ജെ യേശുദാസ്

Film/album: മണിച്ചിത്രത്താഴ്

Explore this song