Malayalam lyrics
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ നീയെന്റെ മാരനെ കണ്ടോ തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ പുന്നാര തേൻകുടം വരുമോ മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ എത്തുമെന്നോ കള്ളനെത്തുമെന്നോ (2) (നീലക്കുയിലേ) കതിവന്നൂർ പുഴയോരം കതിരാടും പാടത്ത് പൂമാലപ്പെണ്ണിനെ കണ്ടോ കണിമഞ്ഞിൽ കുറിയോടെ ഇലമഞ്ഞിൻ കുളിരോടെ അവനെന്നെ തേടാറുണ്ടോ ആ പൂങ്കവിൾ വാടാറുണ്ടോ ആരോമലീ ആതിരാരാത്രിയിൽ അരികെ വരുമോ (നീലക്കുയിലേ) അയലത്തെ കൂട്ടാളർ കളിയാക്കി ചൊല്ലുമ്പോൾ നാണം തുളുമ്പാറുണ്ടോ കവിളത്തെ മറുകിന്മേൽ വിരലോടിച്ചവളെന്റെ കാര്യം ചൊല്ലാറുണ്ടോ ആ പൂമിഴി നിറയാറുണ്ടോ അവളമ്പിളിപ്പാൽക്കുടം തൂവിയെന്നരികിൽ വരുമോ (നീലക്കുയിലേ)
Song information
Music: എം ജി രാധാകൃഷ്ണൻ
Lyricist: കൈതപ്രം
Singer: എം ജി ശ്രീകുമാർസുജാത മോഹൻ
Film/album: അദ്വൈതം
Explore this song
- Singer: എം ജി ശ്രീകുമാർസുജാത മോഹൻ
- Film / album: അദ്വൈതം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കൈതപ്രം