Malayalam lyrics
ആ..... പറയാന് മറന്ന... പറയാന് മറന്ന... പറയാന് മറന്ന പരിഭവങ്ങള്... പറയാന് മറന്ന പരിഭവങ്ങൾ വിരഹാര്ദ്രമാം മിഴികളോര്ക്കേ സ്മരണകള് തിരയായ് പടരും ജലധിയായ് പൊഴിയും നിലാവുപോല് വിവശയായ് പറയാന് മറന്ന പരിഭവങ്ങൾ വിരഹാര്ദ്രമാം മിഴികളോര്ക്കേ അലയൂ നീ ചിരന്തനനാം... അലയൂ നീ ചിരന്തനനാം സാന്ധ്യമേഘമേ നിവരുമപാരമീ മൂകവീഥിയില് വിരിയവേ...വിടരാതടര്ന്ന വിധുരസുസ്മിതം ഗ സഗ നിസപ പനിസഗ മപനിസാ പമഗരിഗ എരിയുമേകതാരകയായ് വഴി തെളിയ്ക്കയോ പറയാന് മറന്ന പരിഭവങ്ങള് വിരഹാര്ദ്രമാം മിഴികളോര്ക്കേ പഴയൊരു ധനുമാസരാവിന് മദസുഗന്ധമോ തഴുകി ഹതാശമീ ജാലകങ്ങളില് പലയുഗങ്ങള് താണ്ടിവരും ഹൃദയതാപം ഈ അതിരെഴാമണല്ക്കടലില് ചിറകടിയ്ക്കയോ പറയാന് മറന്ന പരിഭവങ്ങള് വിരഹാര്ദ്രമാം മിഴികളോര്ക്കേ സ്മരണകള് തിരയായ് പടരും ജലധിയായ് പൊഴിയും നിലാവുപോല് വിവശയായ് പറയാന് മറന്ന പരിഭവങ്ങൾ വിരഹാര്ദ്രമാം മിഴികളോര്ക്കേ
Song video
Song details
Music: രമേഷ് നാരായൺ
Raaga: ജോഗ്
Film/album: ഗർഷോം
- Singer: കെ എസ് ചിത്ര
- Film / album: ഗർഷോം
- Composer: രമേഷ് നാരായൺ
- Lyricist: റഫീക്ക് അഹമ്മദ്