Malayalam lyrics

പറയുവതെങ്ങിനെ പതിവില്ലാതിന്നലെ
പാതിരാവിൽ കണ്ട കിനാവുകൾ
ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ
ചന്ദ്രികാധവളിത ബന്ധുരരാവിൽ
സാന്ദ്ര ശീതള ചന്ദനക്കാവിൽ ..
ഇന്ദ്രനീല ശീലാതലമൊന്നിൽ
ഇന്ദീവരദല മൃദുലശയ്യയിൽ
ഞാനും പ്രിയതമനും സഖീ ..
പറയുവതെങ്ങിനെ പതിവില്ലാതിന്നലെ
പാതിരാവിൽ കണ്ട കിനാവുകൾ
ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ
ആ ...ആ ...ആ ..
വിണ്ണിലെ മാളിക കിളിവാതിലുകളിൽ
വെണ്മുകിൽ യവനിക ഞൊറിഞ്ഞ നേരം
--------------------  (വരികൾ വ്യക്തമല്ല )
---------------------
ഞാനും പ്രിയതമനും സഖീ ..
പറയുവതെങ്ങിനെ പതിവില്ലാതിന്നലെ
പാതിരാവിൽ കണ്ട കിനാവുകൾ
ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ
പൊന്നൊളി പൂഞ്ചേല പാതി എറിഞ്ഞതും
പുതുപനിനീരിലേ മാറുനനഞ്ഞതും
അലർശര കരളിൽ കൊണ്ടതും
അനുപമ സുഖരതിരസമദമെന്തെന്നതും
നാണമാകുന്നു സഖീ .സഖീ .
പറയുവതെങ്ങിനെ പതിവില്ലാതിന്നലെ
പാതിരാവിൽ കണ്ട കിനാവുകൾ
ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ
ചന്ദ്രികാധവളിത ബന്ധുരരാവിൽ
സാന്ദ്ര ശീതള ചന്ദനക്കാവിൽ ..
ഇന്ദ്രനീല ശീലാതലമൊന്നിൽ
ഇന്ദീവരദല മൃദുലശയ്യയിൽ
ഞാനും പ്രിയതമനും സഖീ ..
പറയുവതെങ്ങിനെ പതിവില്ലാതിന്നലെ
പാതിരാവിൽ കണ്ട കിനാവുകൾ
ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ

Song video

Watch on YouTube

Song information

Music: കണ്ണൂർ രാജൻ

Lyricist: തിക്കുറിശ്ശി സുകുമാരൻ നായർ

Singer: കെ എസ് ചിത്ര

Raaga: ആഭേരി

Film/album: പുഴയോരത്തൊരു പൂജാരി

Explore this song