Malayalam lyrics

പറയാത്ത മൊഴികൾ‌തൻ
‍ആഴത്തിൽ മുങ്ങിപ്പോയ്
പറയുവാനാശിച്ചതെല്ലാം
നിന്നോടു പറയുവാനാശിച്ചതെല്ലാം
ഒരുകുറി പോലും
നിനക്കായ് മാത്രമായ്
ഒരു പാട്ടു പാടാൻ നീ ചൊന്നതില്ല
പറയാം ഞാൻ ഭദ്രേ,
നീ കേൾക്കുവാനല്ലാതെ
ഒരു വരി പോലും പാടിയില്ല...
തളിരടി മുള്ളേറ്റു
നൊന്തപോലെ
മലർപുടവത്തുമ്പെങ്ങോ തടഞ്ഞപോലെ
വെറുതേ... വെറുതെ നടിക്കാതെൻ
അരികിൽ നിന്നൂ
മോഹിച്ചൊരു മൊഴി കേൾക്കാൻ നീ കാത്തു നിന്നൂ
(പറയാത്ത)
തുടുതുടെ വിരിയുമീ ചെമ്പനീർപുഷ്‌പമെൻ
ഹൃദയമാണതു നീ
എടുത്തു പോയി
തരളമാം മൊഴികളാൽ വിരിയാത്ത സ്നേഹത്തിൻ
പൊരുളുകൾ നീയതിൽ
വായിച്ചുവോ
(പറയാത്ത)

Song information

Music: രവീന്ദ്രൻ

Lyricist: ഒ എൻ വി കുറുപ്പ്

Singer: ബിജു നാരായണൻകെ എസ് ചിത്ര

Film/album: എന്റെ ഹൃദയത്തിന്റെ ഉടമ

Explore this song