Malayalam lyrics
പട പൊരുതണ ധീരൻ നീയേ ലക്‌ഷ്യം നേടും വീരൻ നീയേ.. ചാണക്യന്റെ തന്ത്രങ്ങൾ... ഉടനടി പടവെട്ടിക്കേറും പിന്തുടർന്നു സഞ്ചരിച്ചീടുന്നേ ചാണക്യന്റെ തന്ത്രങ്ങൾ... കണ്ണിൽ തീ ചൊരിഞ്ഞേ നീ പറന്നേ ചുവടു കാറ്റാകവേ ഒരു പൊരുളു തേടി അലയുമെങ്ങോ...നീ ..ഓ ആരോ ഇവനാരോ.. കനലോ ... താരം മിഴിചിമ്മും മുകിലോ... ആരോ ഇവനാരോ.. കനലോ ... താരം മിഴിചിമ്മും മുകിലോ... പട പൊരുതണ ധീരൻ നീയേ ലക്‌ഷ്യം നേടും വീരൻ നീയേ.. ചാണക്യന്റെ തന്ത്രങ്ങൾ... ഉടനടി പടവെട്ടിക്കേറും പിന്തുടർന്നു സഞ്ചരിച്ചീടുന്നേ ചാണക്യന്റെ തന്ത്രങ്ങൾ... ഓ ഉലകം എങ്ങും വലവീശുന്നു ഇമചിമ്മാതെ കണ്ണുകൾ ഓ ഇരവിൽ മായും പൊരുളു തേടി ദിനമേ... ഓ ചുവടോരോന്നും മനസ്സിൽ കാണും പിഴവില്ലാതെ ചിന്തകൾ.. തെളിവോരോന്നും വിരലിൻ തുമ്പിൽ വരുവേൻ... ഒരു ചാട്ടുളി പായണ വിരവുകളായ് തരി തോറ്റു താരാത്തൊരു ചെറുകഥയായ് എതിരാളി വിറയ്ക്കണ ചടുലതയായ് വരവായ് വരവായ് ഇനി ഇവനിതിലേ ആരോ ഇവനാരോ.. കനലോ ... താരം മിഴിചിമ്മും മുകിലോ... ആരോ ഇവനാരോ.. കനലോ ... താരം മിഴിചിമ്മും മുകിലോ...
Song information
Music: ഷാൻ റഹ്മാൻ
Lyricist: ബി കെ ഹരിനാരായണൻ
Singer: ഷാൻ റഹ്മാൻ
Film/album: ചാണക്യതന്ത്രം
Explore this song
- Singer: ഷാൻ റഹ്മാൻ
- Film / album: ചാണക്യതന്ത്രം
- Composer: ഷാൻ റഹ്മാൻ
- Lyricist: ബി കെ ഹരിനാരായണൻ