Malayalam lyrics

പട്ടം പോലെ ആടിക്കാറ്റിൽ

പാറിപ്പാറി.. പോകുന്നു...

വേരില്ലാതെ.. പേരില്ലാതെ

വാനം നീളെ പാറുന്നു..

ചാരി നിൽക്കുവതെങ്ങോ

ശൂന്യമീ മരുഭൂവിൽ ...

ഓർമ്മതൻ ചുമടല്ലേ.. കൂടേ ..

ഓ.. വൈകാശി തീയാളും വിണ്ണിൻ

താഴെ നീങ്ങും പാദം പൊള്ളുന്നേ ..

ഓ മല്ലിപ്പൂവിൻ ഗന്ധം മേവും

താഴ്‌വാരങ്ങൾ കണ്ണിൽ മായുന്നേ

പട്ടം പോലെ ആടിക്കാറ്റിൽ

പാറിപ്പാറി പോകുന്നു...

ഓ വതിൽ ചാരിപ്പോരുന്നാരോ

കൂടെ പോരും നാടോ വീടോ

ഓ വേറിട്ടാലും മാറിൽ ചാഞ്ഞേ

പോരുന്നല്ലോ മാരിക്കാറ് ...

തൈമാസം പോവണതോ

തൈപ്പൂയം തീരണതോ ..

ഓ.. പൊങ്കൽ പോവണതോ

താലം വീഴണതോ...

ഊരേതോ പേരേതോ ഏതുമെങ്ങുമറിയാതെ...

പട്ടം പോലെ ആടിക്കാറ്റിൽ

പാറിപ്പാറി.. പോകുന്നു...

വേരില്ലാതെ.. പേരില്ലാതെ

വാനം നീളെ പാറുന്നു..

ചാരി നിൽക്കുവതെങ്ങോ

ശൂന്യമീ മരുഭൂവിൽ ...

ഓർമ്മതൻ ചുമടല്ലേ.. കൂടേ ..

ഓ.. വൈകാശി തീയാളും വിണ്ണിൻ

താഴെ നീങ്ങും പാദം  പൊള്ളുന്നേ ..

ഓ മല്ലിപ്പൂവിൻ ഗന്ധം മേവും

താഴ്‌വാരങ്ങൾ കണ്ണിൽ മായുന്നേ..

ഓ.. വൈകാശി തീയാളും വിണ്ണിൻ

താഴെ നീങ്ങും പാദം  പൊള്ളുന്നേ ..

ഓ മല്ലിപ്പൂവിൻ ഗന്ധം മേവും

താഴ്‌വാരങ്ങൾ കണ്ണിൽ മായുന്നേ..

Song information

Music: ഷഹബാസ് അമൻ

Lyricist: റഫീക്ക് അഹമ്മദ്

Singer: ഗൗരി ലക്ഷ്മി

Film/album: പുത്തൻപണം

Explore this song