Malayalam lyrics

പകലുകൾ -

മെടഞ്ഞു നെയ്യും,

കണ്ണിലായ് -

മഴക്കമ്പളങ്ങൾ.

അസ്ഥികൾ -

വിടവിലെന്റെ കയ്യിൽ,

പൂക്കുമീ-

കൂൺ കുമിൾവിത്തുകൾ.

ഭ്രമം നിറഞ്ഞ ചുണ്ടുകൾ,

കടഞ്ഞെടുത്ത വാക്കുകൾ,

ഒരേ സ്വരം.

ഒരേ തരം.

രാത്രികൾ -

ഞൊറിഞ്ഞു ചുറ്റും,

ഇരുളിൻ-

മിനു-മിന്നുമാടകൾ.

പാമ്പുകൾ-

ഇണകളെത്ര മാത്രം,

നിന്റെയീ-

ജടത്തുമ്പിലാകെ.

ഭ്രമം നിറഞ്ഞ ചുണ്ടുകൾ,

കടഞ്ഞെടുത്ത വാക്കുകൾ,

ഒരേ സ്വരം.

ഒരേ തരം.

അരം തൊടും വാക്കാൽ നീ

മനസ്സ് കോർത്തേ പോയ്.

അതേ വിധം മൗനങ്ങൾ

ഞാൻ പറയാതെ പോയ്.

ഇലകൾ -

പൊഴിഞ്ഞു വീഴും,

മരങ്ങൾ-

കൺ-നട്ടു പാർക്കും.

അഴികൾ -

വഴിയിഴഞ്ഞു നീങ്ങും,

ചിതലുകൾ-

നിവർന്ന കാൽകളാൽ.

ഭ്രമം നിറഞ്ഞ ചുണ്ടുകൾ,

കടഞ്ഞെടുത്ത വാക്കുകൾ,

ഒരേ സ്വരം.

ഒരേ തരം.

Song information

Music: ബേസിൽ സി ജെ

Lyricist: ഷെറിൻ കാതറിൻ

Singer: സിതാര കൃഷ്ണകുമാർ

Film/album: സന്തോഷത്തിന്റെ ഒന്നാം രഹസ്യം

Explore this song