Malayalam lyrics
പാല്‍നിലാവിന്‍ പൊയ്കയില്‍ വെണ്‍തുഷാരം പെയ്തപോല്‍ എന്‍ കിനാവും മഞ്ഞുതൂകും നിന്‍ മുഖം ഞാന്‍ കാണെക്കാണെ (പാല്‍ നിലാവിന്‍.. ) നിന്‍വസന്തം കൈതൊടുമ്പോള്‍ ഒരായിരം ദലങ്ങളായ് വിരിഞ്ഞു മാനസം കണ്‍ നിറഞ്ഞാല്‍ നിന്‍ സ്വകാര്യം തലോടലായ് മൊഴിഞ്ഞിടും നിറഞ്ഞ സാന്ത്വനം നോവും നേരം നീയെന്നുള്ളില്‍ മെല്ലെപ്പുല്‍കും തെന്നല്‍ പോലെ വാടുന്നേരം വേനല്‍ച്ചൂടില്‍ മാരിത്തൂവല്‍ വീശും പോലെ ഒരേ സ്വരങ്ങളില്‍ നാം സാമഗാനമായ് (പാല്‍ നിലാവിന്‍.. ) നിന്‍ നിഴല്‍ പോല്‍ വേര്‍പെടാതെ വിമൂകമായ് അഗാധമായ് അലിഞ്ഞു ചേര്‍ന്നിടാം ഈ കരങ്ങള്‍ കൈവിടാതെ സുഖങ്ങളില്‍ നിരാശയില്‍ നടന്നു നീങ്ങിടാം ഇന്നീ സ്വപ്നം തീരാതെങ്കില്‍ സങ്കല്പ്പങ്ങള്‍ നേരായെങ്കില്‍ തമ്മില്‍ തമ്മില്‍ മോഹം ചൊല്ലി എന്നും നീയെന്‍ ചാരെയെങ്കില്‍ അറിഞ്ഞുവെങ്കില്‍ നീ ... എന്‍ സ്നേഹ നൊമ്പരം (പാല്‍ നിലാവിന്‍.. )
Song information
Music: രഞ്ജിൻ രാജ് വർമ്മ
Lyricist: വിനായക് ശശികുമാർ
Singer: സിതാര കൃഷ്ണകുമാർ
Film/album: കാണെക്കാണെ
Explore this song
- Singer: സിതാര കൃഷ്ണകുമാർ
- Film / album: കാണെക്കാണെ
- Composer: രഞ്ജിൻ രാജ് വർമ്മ
- Lyricist: വിനായക് ശശികുമാർ