Malayalam lyrics
പാല്‍നുരയായ് നറുപരിഭവമായ് ഒരു യമുന മനസ്സിലൊഴുകും ആ തീരത്താരാരോ ഓടക്കുഴലൂതുമ്പോൾ ഗീതാഗോവിന്ദത്തിന്‍ പൂമ്പല്ലവി പാടുമ്പോള്‍ ഉള്ളില്‍ കാല്‍ത്തള കൈവള ഇളകിയതെന്തിനു രാധേ പാല്‍നുരയായ് നറുപരിഭവമായ് ഒരു യമുന മനസ്സിലൊഴുകും അമ്പാടിപ്പയ്യും മേച്ചിട്ടന്‍പോടീ മായക്കണ്ണന്‍ നിന്നെത്തേടും ഈ രാവില്‍ പട്ടാടത്തുമ്പുംകെട്ടി കണ്ണാരം പൊത്തിപൊത്തി കണ്ണായ് കൂടെ നീ പോരൂ നീ നീരദവര്‍ണ്ണനു മാറുനിറയ്ക്കാന്‍ മഞ്ജുളചന്ദനമോ നീ കണ്ണനു ചൂടാന്‍ പീലികൊടുക്കു- മൊരോമന മാമയിലോ നീലക്കാടുകള്‍ കോര്‍ത്തൊരു തൂവനമാലയില്‍ ആരുടെ പൂമ്പൊടി തേടിയ പൊന്നിതളോ പാല്‍നുരയായ് നറുപരിഭവമായ് ഒരു യമുന മനസ്സിലൊഴുകും രാവേറെച്ചെല്ലും നേരം കാളിന്ദി തീരത്തെത്തി നിന്നെപ്പുല്‍കും കാര്‍വര്‍ണ്ണന്‍ തേനൂറും ചെല്ലച്ചുണ്ടില്‍ പൂമൂടി- ച്ചുംബിക്കുമ്പോള്‍ എന്തേ ചൊല്ലും നിന്‍ മൌനം നീയാകൈനഖലാളനമേറ്റു മുറിഞ്ഞൊരു ചെന്താമരയാകും നീയാ മാറിലമര്‍ന്നു മയങ്ങിയുണര്‍ന്നൊരു പീലിക്കതിരാകും നിന്റെ നിറഞ്ഞുതുളുമ്പിയ നെഞ്ചുതുടിച്ചൊരു പൊന്‍ തുടിയായ് ദ്രുത താളവിളംബിതമായ് പാല്‍നുരയായ് നറുപരിഭവമായ് ഒരു യമുന മനസ്സിലൊഴുകും ആ തീരത്താരാരോ ഓടക്കുഴലൂതുമ്പോൾ ഗീതാഗോവിന്ദത്തിന്‍ പൂമ്പല്ലവി പാടുമ്പോള്‍ ഉള്ളില്‍ കാല്‍ത്തള കൈവള ഇളകിയതെന്തിനു രാധേ പാല്‍നുരയായ് നറുപരിഭവമായ് ഒരു യമുന മനസ്സിലൊഴുകും
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർ
Film/album: ആകാശത്തേക്കൊരു കിളിവാതിൽ
Song video
Additional song details
Singer: കെ എസ് ചിത്ര
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: ആകാശത്തേക്കൊരു കിളിവാതിൽ
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Singer: കെ എസ് ചിത്ര