Malayalam lyrics
പൊൻവെയിലിൻ കസവായ്... പൊടിമഴയുടെ ഞൊറിയായ്... മൺവീണകമ്പി പോലേ ഒരു വഴി.... അതിൽ പുഴ പോലെ ഒഴുകുന്നു കളിചിരി... പൊൻവെയിലിൻ കസവായ്... പൊടിമഴയുടെ ഞൊറിയായ്... മൺവീണകമ്പി പോലേ ഒരു വഴി.... അതിൽ പുഴ പോലെ ഒഴുകുന്നു കളിചിരി... ആ വഴിയിൽ ചരൽ വഴിയിൽ... ആളൊഴിയും സന്ധ്യകളിൽ... ആരോരുമോരാത്ത നേരങ്ങളിൽ... ആ വഴിയിൽ ചരൽ വഴിയിൽ... ആളൊഴിയും സന്ധ്യകളിൽ... ഈറൻ നിലാവിന്റെ നാളങ്ങളിൽ... ഈ പുഴയുടെ കുളിരലയിൽ പൂവിതളുകൾ പോലെ... നാം ഒഴുകിയതോർക്കുന്നു പൂമരതും ഞാനും... പൊൻവെയിലിൻ കസവായ്... പൊടിമഴയുടെ ഞൊറിയായ്... മൺവീണകമ്പി പോലേ ഒരു വഴി.... അതിൽ പുഴ പോലെ ഒഴുകുന്നു കളിചിരി... ഈ വഴിയിൽ നടവഴിയിൽ... കാലടി തൻ പാടുകളിൽ... പൂമൂടി ഇലമൂടി മാഞ്ഞെങ്കിലും... ഈ വഴിയിൽ നടവഴിയിൽ... കാലടി തൻ പാടുകളിൽ... രാവോടി പകലോടി മാഞ്ഞെങ്കിലും... ആദ്യ മഴത്തുള്ളി വീണു പുഴയിളകും നേരം... ഓർമ്മകളിൽ നിറയുന്നു മൺമണവും നീയും... പൊൻവെയിലിൻ കസവായ്... പൊടിമഴയുടെ ഞൊറിയായ്... മൺവീണകമ്പി പോലേ ഒരു വഴി.... അതിൽ പുഴ പോലെ ഒഴുകുന്നു കളിചിരി... പൊൻവെയിലിൻ കസവായ്... പൊടിമഴയുടെ ഞൊറിയായ്... മൺവീണകമ്പി പോലേ ഒരു വഴി.... അതിൽ പുഴ പോലെ ഒഴുകുന്നു കളിചിരി...
Song information
Music: രഞ്ജിത്ത് മേലേപ്പാട്
Lyricist: റഫീക്ക് അഹമ്മദ്
Singer: വിജയ് യേശുദാസ്ആൻ ആമി
Film/album: പൂഴിക്കടകൻ
Explore this song
- Singer: വിജയ് യേശുദാസ്ആൻ ആമി
- Film / album: പൂഴിക്കടകൻ
- Composer: രഞ്ജിത്ത് മേലേപ്പാട്
- Lyricist: റഫീക്ക് അഹമ്മദ്