Malayalam lyrics
പാവകളി (പാവകളി) പകിടകളി (പകിടകളി) പത്തു പന്ത്രണ്ടാന കളി (ആനകളി ) ആനക്ക് ചിറക് വച്ചാൽ പറക്കാനെന്തു രസം (പാവകളി ) പുതുമഴ ചൊല്ലി ജും ജും കൂടെ കരിയില പാറി ജും ജും തുള്ളിക്കൊരു കുടം ഡും ഡും ഓലക്കാറ്റിൽ കുടയും ഡം ഡം ഈ കൈ നിറയെ മഴവെള്ളം..ആ കൈ നിറയെ ഇറ വെള്ളം മഴയോ മഴത്തുള്ളി കിലുങ്ങുമ്പോലുള്ളിലും കിലുകിലുക്കം (പാവകളി ) കുതിരക്കു കൊമ്പു മുളച്ചു വെള്ളമുയലിനു കൊമ്പു കിളിർത്തു കൊക്കരക്കൊഴി കുരച്ചു പൂച്ചക്കുറിഞ്ഞിക്കു മീശ വളഞ്ഞു കൊമ്പാര കൊമ്പനൊരമ്പാടി തുമ്പിക്കുവമ്പൻ പൂത്താലി താളി തളിക്കും തിടമ്പിനും പൊൻപണം തട്ടിയൊരുക്കു (പാവകളി )
Song information
Music: രമേഷ് നാരായൺ
Lyricist: കൈതപ്രം
Singer: ജാസി ഗിഫ്റ്റ്മധുശ്രീ നാരായൺ
Film/album: മകൾക്ക്
Explore this song
- Singer: ജാസി ഗിഫ്റ്റ്മധുശ്രീ നാരായൺ
- Film / album: മകൾക്ക്
- Composer: രമേഷ് നാരായൺ
- Lyricist: കൈതപ്രം