Malayalam lyrics
പുഴയൊരുങ്ങി കിളിയൊരുങ്ങി കനകവെയിലുമൊരുങ്ങി... അകലെയകലെ മുകിലിൻ തേരിൽ വരുവതാരിനി താഴെ... മിഴിയടയ്ക്കാതിവിടെ ഞാൻ വരവ് കാണാൻ കൊതിയുമായ് ഒരു കുളിരല കൈ തഴുകിയെന്നെ അരികിൽ ചേർക്കാമോ.... മുന്നിൽ ഇന്നെൻ മുന്നിൽ മെല്ലെ വന്നെൻ കണ്ണീരോപ്പാൻ ചെല്ലക്കാറ്റെ പോരൂ പിന്നെ ചുണ്ടിൽ മുത്തം തന്നാൽ ഒന്നിച്ചെങ്ങോ പോകാൻ തിങ്കൾത്തോളിൽ കേറാം അമ്മയ്ക്ക് ഞാനൊരു കണ്മണി... എന്നെന്നും അമ്പിളി പാൽച്ചിരി കിന്നാരം വേണം.. പുന്നാരം വേണം നെഞ്ചോരം ചേർന്നുറങ്ങാൻ കിന്നാരം വേണം പുന്നാരം വേണം നെഞ്ചോരം ചേർന്നുറങ്ങാൻ.. പൊന്നും മുത്തം തുന്നും കുഞ്ഞുടുപ്പും കൊണ്ടേ... അന്തിച്ചോപ്പും വന്നേ... ഒന്നാ മന്ത്രച്ചൂരൽ വീശി മേഘച്ചിറകേൽ കേറ്റി എന്നെക്കൊണ്ട് പോകൂ കൊഞ്ചുമ്പോൾ ഞാനൊരു കിങ്ങിണി മിന്നാരം മിന്നുന്ന പൂത്തിരി സമ്മാനം വേണം സല്ലാപം വേണം വിണ്ണോളം പോയ് വരേണം സമ്മാനം വേണം സല്ലാപം വേണം വിണ്ണോളം പോയ് വരേണം പുഴയൊരുങ്ങി കിളിയൊരുങ്ങി കനകവെയിലുമൊരുങ്ങി... അകലെയാകലെ മുകിലിൻ തേരിൽ വരുവതാരിനി താഴെ...
Song information
Music: റോണി റാഫേൽ
Lyricist: റഫീക്ക് അഹമ്മദ്
Singer: ഗൗരി പ്രകാശ്
Film/album: ഓവർ ടേക്ക്
Explore this song
- Singer: ഗൗരി പ്രകാശ്
- Film / album: ഓവർ ടേക്ക്
- Composer: റോണി റാഫേൽ
- Lyricist: റഫീക്ക് അഹമ്മദ്