Malayalam lyrics

പുലരാൻ നേരം ജനവാതുക്കൽ പുതുതായെത്തും കിളി ചൊല്ലി

അറിയാനാട്ടില് പൊഴിയും മഞ്ഞില്

തിരയൂ നിന്റെ വഴി

അവിടേം തട്ടിയിവിടേം തട്ടി ഒരു പൂങ്കൊമ്പിൽ ചേക്കേറി

നഗരം തുന്നിയ മഴവിൽ പാതയിൽ തുടരൂ നിന്റെ ഗതി

രാവുപകലോരോ നേരത്ത് ഓർമ്മയുടെയോളം നീന്തീട്ട്‌

ഓടിയരികാരോ വന്നില്ലേ

മിഴിയൊന്നു തിളങ്ങിയില്ലേ

നാളെയെന്തോ പുതുകാഴ്ചയെന്തോ

കൂടെയാരോ ഇനി പോണതെങ്ങോ

മാറും തുണികള് മായും രുചികള്

ശീലം പലപലതാകുന്നേ

തടിയീന്നുതിർന്ന തളിരിലകണക്ക് പോണേ പോക്ക്

രാവുപകലോരോ നേരത്ത് ഓർമ്മയുടെയോളം നീന്തീട്ട്‌

ഓടിയരികാരോ വന്നില്ലേ

മിഴിയൊന്നു തിളങ്ങിയില്ലേ

നീ വരുമ്പം ചിരിയേകിടുമ്പം

കൂടുമിമ്പം മനസ്സാർത്തിരമ്പം

പാർക്കും കുറിച്ചിളവേല്ക്കും തണലില് പൂക്കുന്നകമൊരു ചങ്ങാത്തം

കനവുകൾ കൊരുത്ത ചിറകുകൾ വിരിച്ച്

തീരാപോക്ക്

രാവുപകലോരോ നേരത്ത് ഓർമ്മയുടെയോളം നീന്തീട്ട്‌

ഓടിയരികാരോ വന്നില്ലേ

മിഴിയൊന്നു തിളങ്ങിയില്ലേ

പുലരാൻ നേരം ജനവാതുക്കൽ പുതുതായെത്തും കിളി ചൊല്ലി

അറിയാനാട്ടില് പൊഴിയും മഞ്ഞില്

തിരയൂ നിന്റെ വഴി

അവിടേം തട്ടി ഇവിടേം തട്ടി ഒരു പൂങ്കൊമ്പിൽ ചേക്കേറി

നഗരം തുന്നിയ മഴവിൽ പാതയിൽ തുടരൂ നിന്റെ ഗതി

രാവുപകലോരോ നേരത്ത് ഓർമ്മയുടെയോളം നീന്തീട്ട്‌

ഓടിയരികാരോ വന്നില്ലേ

മിഴിയൊന്നു തിളങ്ങിയില്ലേ

Song information

Music: ബിജിബാൽ

Lyricist: ബി കെ ഹരിനാരായണൻ

Singer: സൂരജ് സന്തോഷ്

Film/album: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25

Explore this song