Malayalam lyrics
പുലരിയിലച്ഛന്റെ തൊടുവിരലെന്നപോൽ തൊട്ടുണർത്തുന്നു തൂവെട്ടം... ഉലകിന്റെ ഓരോരോ ചെറുമണി തരിയിലും മിന്നിത്തുടിക്കുന്ന സത്യം... നമ്മിലോ നന്മയായ് അമ്മതൻ സ്നേഹമായ്... അൻപൊടു ചേരുന്നു നിത്യം.. നിത്യം... പൂവനമീമനമായീടാം പാവന ചിന്തകളേകണം... തൂമൊഴി നാമ്പുകൾ നാവ് തുമ്പിൽ തോന്നുവാനാത്മാവിൽ വാഴേണം.. അഴലിന്റെ ഇരുളല മായ്ക്കും മായാ വാനമഴവിൽ പൊരുൾ നീയേ... വിശ്വവിഹായസ്സിൻ സാരം... സർവ്വചരാചര ഗീതം
Song information
Music: ബിജിബാൽ
Lyricist: നിധീഷ് നടേരി
Singer: അനന്യ
Film/album: വെള്ളം
Explore this song
- Singer: അനന്യ
- Film / album: വെള്ളം
- Composer: ബിജിബാൽ
- Lyricist: നിധീഷ് നടേരി