Malayalam lyrics
പിറന്നൊരീ മണ്ണും നിറഞ്ഞൊരീ കണ്ണും.. വേർപിരിഞ്ഞിന്നകലല്ലേ....മനസ്സേ...സലാം... വിരുന്നൊരുങ്ങുമ്പോൾ...ഇരന്നു പോകുമ്പോൾ കൂരിരുളിലലമൂടും...നഭസ്സേ....സലാം.... ഇടനെഞ്ചുകൾ തേങ്ങും തുടിതാളവും താങ്ങും ഇരട്ടശിരസ്സേ............... പിറന്നൊരീ മണ്ണും നിറഞ്ഞൊരീ കണ്ണും.. വേർപിരിഞ്ഞിന്നകലല്ലേ....മനസ്സേ...സലാം... മാതാവകന്ന ദുഃഖം...മാറോടമർന്ന തുമ്പം... ആറീടുവാനും....അതിൽ നീറീടുമീ നെഞ്ചിൽ- കുളിരേകീടുവാനും വാ വെൺമതിലേഖ പോൽ- തൈത്തെന്നലേ............ പിറന്നൊരീ മണ്ണും നിറഞ്ഞൊരീ കണ്ണും.. വേർപിരിഞ്ഞിന്നകലല്ലേ....മനസ്സേ...സലാം... മുൻജന്മ ശാപമാണോ...തൻകർമ്മ പാപമാണോ... ഒന്നായ രണ്ടും ഇരുനോവിന്റെ പൊൻതുണ്ടും.... ഇണയാത്മാവിൽ കൽക്കണ്ടം.... ഈ ബലഹീനമാം സമ്മാനവും...........(പല്ലവി) ഇരട്ടശിരസ്സേ...തളർന്ന മനസ്സേ....തളർന്ന മനസ്സേ..
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ബിച്ചു തിരുമല
Singer: കെ എസ് ചിത്ര
Film/album: സയാമീസ് ഇരട്ടകൾ
Song video
Additional song details
Singer: ബിജു നാരായണൻ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: സയാമീസ് ഇരട്ടകൾ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ബിച്ചു തിരുമല
- Singer: ബിജു നാരായണൻ