Malayalam lyrics
ഒരു കഥ പറയാന്‍ ഒരു കഥ പറയാന്‍ ഒരു കഥ പറയാന്‍ വരൂ നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ നിലാവിൽ വികാരം നിൻ തംബുരുവിൽ താനേ പാടുന്നു നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ (ഒരു കഥ...) മോഹമോ പൂമരം മേഘമോ ചാമരം പ്രേമമോ സാഗരം മാറുമോ മോതിരം ചിറകടിയാൽ കുയിലിണകൾ തഴുകുംനേരം പുതുമഴയിൽ കുളിരണിയും പുഴതൻ തീരം ദാഹം തീരാദാഹമായ് നീയെൻ മൂകവീണയിൽ വന്നേഴു വർണ്ണമായലിഞ്ഞതെന്തിനായിരുന്നു (ഒരു കഥ...) ഓർമ്മതൻ ഓളവും സ്നേഹമാം തീരവും പാതിരാത്തെന്നലിൽ പുൽകിയോ തങ്ങളിൽ രജനികളിൽ മധുചഷകം നിറയും താളം മുടിയഴകിൽ വിരലൊഴുകും നിഴലിൻ മേളം മോഹം ഏതോ ജ്വാലയായ് നീയെൻ പാഴ്ഞരമ്പിലും വന്നാദിമന്ത്രമായ് തിളച്ചതെന്തിനായിരുന്നു (ഒരു കഥ...)
Song video
Song information
Music: രവീന്ദ്രൻ
Lyricist: എസ് രമേശൻ നായർ
Singer: ബിജു നാരായണൻ
Film/album: പൂമരത്തണലിൽ
Explore this song
- Singer: ബിജു നാരായണൻ
- Film / album: പൂമരത്തണലിൽ
- Composer: രവീന്ദ്രൻ
- Lyricist: എസ് രമേശൻ നായർ